Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ടും പാടി ജയചന്ദ്രന്റെ മേക്കോവർ

jayachandran

ഒട്ടേറെ മധുരതരമായ ഗാനങ്ങളിലൂടെ മലയാളികളുടെ ഭാവഗായകനായി മാറിയ പി ജയചന്ദ്രന്റെ പുതിയ മേക്കോവർ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഗാനാലാപനത്തിലൂടെ മാത്രമല്ല വസ്ത്രധാരണ രീതികളിലൂടെയും ആരാധകരെ അത്ഭുതപ്പെടുത്തുന്ന ‌ജയചന്ദ്രൻ മുമ്പും വ്യത്യസ്ത ഗെറ്റപ്പുകൾ പരീക്ഷിച്ചിട്ടുള്ളയാളാണ്. 

ഫ്രെഞ്ച് താടിയോടെ കണ്ണട വച്ച് കാറിൽ ഇരിക്കുന്ന ജയചന്ദ്രന്റെ ഫോട്ടോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വേഷവിധാനത്തിലും ലുക്കിലും മുമ്പും പരീക്ഷണങ്ങൾ നടത്തയിട്ടുള്ളയാളാണെങ്കിലും ഇത്തരത്തിലുള്ള മാറ്റം ഇതാദ്യമാണ്. ഗായകനായാണ് അദ്ദേഹം അറിയപ്പെടുന്നതെങ്കിലും ചുരുക്കം ചില സിനിമകളിലും ജയചന്ദ്രൻ അഭിനയിച്ചിട്ടുണ്ട്. 

പഴയ തലമുറയിൽ പെട്ട ഗായകനാണെങ്കിലും പുതിയ ചിത്രങ്ങളിലും അദ്ദേഹം ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുണ്ട്. പാവ, എന്നു നിന്റെ മൊയ്തീൻ 1983 തുടങ്ങി ഒട്ടേറെ പുതിയ സിനിമകളിലെ ഗാനങ്ങൾക്ക് ജയചന്ദ്രന്റെ സ്വരമാധുര്യം മിഴിവേകിയിട്ടുണ്ട്. 

Your Rating: