Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതെനിക്കെന്റെ ശ്രോതാക്കൾ തന്ന പുരസ്കാരം: പി ജയചന്ദ്രന്‍

jayachandran

ഈ പുരസ്കാരം എനിക്കെന്റെ ഭഗവാൻ ഗുരുവായൂരപ്പനും ശ്രോതാക്കളും ചേർന്ന് തന്നതാണ്. എല്ലാവരോടും നന്ദി പറയുന്നു. സംസ്ഥാന പുരസ്കാരം നേടിയ ശേഷം പി ജയചന്ദ്രൻ മനോരമ ഓൺലൈനോട് പറഞ്ഞ വാക്കുകളാണിത്. എന്നു നിന്റെ മൊയ്തീനിലെ ശാരദാംബരം, എന്നും എപ്പോഴും എന്ന ചിത്രത്തിലെ മലർവാക കൊമ്പത്ത്, ജിലേബിയിലെ ഞാൻ ഒരു മലയാളി എന്നീ മൂന്ന് പാട്ടുകളാണ് ജയചന്ദ്രനെ അവാര്‍ഡിന് അർഹനാക്കിയത്. മലയാളത്തിന്റെ ഭാവഗായകനെ തേടിയെത്തുന്ന അഞ്ചാമത്തെ സംസ്ഥാന പുരസ്കാരമാണിത്.

ഈ പുരസ്കാരത്തിന്റെ പിന്നണിയിലുള്ള സംഗീത സംവിധായകൻ, ഗാനരചയിതാവ്, സംവിധായകർ എല്ലാവരോടും നന്ദി പറയുന്നു. മൂന്ന് പാട്ടുകളും എനിക്ക് തന്ന അനുഭവങ്ങൾ വളരെ നല്ലതാണ്. നല്ല സംഗീത സംവിധാനവും വരികളുമാണ് മൂന്ന് പാട്ടിനും. ചിത്രങ്ങളും വിജയിച്ചു. പാട്ടും അതുപോലെ ശ്രദ്ധിക്കപ്പെട്ടു. ഒരുപാട് സന്തോഷമുണ്ട് എനിക്ക്. പി ജയചന്ദ്രൻ പറഞ്ഞു.

Your Rating: