Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയറാം ചിത്രത്തിലെ ജയചന്ദ്രൻ ഗാനം

Aadupuliyattam ആടുപുലിയാട്ടത്തിന്റെ പോസ്റ്റർ

ആടുപുലിയാട്ടമെന്ന തലക്കെട്ടുപോലെ തന്നെയാണീ പാട്ടും. മനസിനുള്ളിൽ എളുപ്പം കൂടുകൂട്ടുന്ന നാട്ടുവഴിയിലെ ഗീതം. കൈതപ്രം എഴുതി ഭാവഗായകൻ പി ജയചന്ദ്രൻ ആലപിക്കുന്ന പാട്ടാകുമ്പോൾ അതങ്ങനെ തന്നെയാകുമല്ലോ. രതീഷ് വേഗ മലയാളഗാന ശാഖയിലേക്ക് നല്ലൊരു മെലഡി തന്നെയാണ് കൂട്ടിച്ചേർത്തതും. കാവും പനയും മാരിയമ്മനും നിറയെ ജമന്തിപ്പൂക്കളും ഭംഗിയുള്ള പുഴയുമുള്ളൊരു നാട്ടിലെ പ്രണയകഥയെ കുറിച്ചു പറയുന്ന പാട്ടുരംഗങ്ങൾ. അതിനൊപ്പമാണ് ഭാവഗായകന്റെ സ്വരത്തിലുള്ള ഈ പാട്ടിന്റെ യാത്രയും. കേട്ടുമറന്ന പാട്ടും കാഴ്ചകളും.

കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടുപുലിയാട്ടം. ഓം പുരി, ജയറാം, രമ്യാ കൃഷ്ണൻ തുടങ്ങിയ വൻ താരനിര അഭിനയിക്കുന്ന ഹൊറർ ചിത്രമാണിത്. ദിനേഷ് പള്ളത്താണ് രചന. ഹസീബ് ഹനീഫും നൗഷാദ് ആലത്തൂരും ചേർന്നാണ് നിർമ്മാണം. ഗാനങ്ങൾക്ക് വലിയ പ്രാധാന്യമുള്ള ചിത്രത്തിന്റെ ഓഡിയോ റിലീസിങ് വന്‍ താര സാന്നിധ്യത്തോടെയാണ് നടന്നത്.

Your Rating: