Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേ ഇതെന്നതാ..ദോണ്ടെ വരുന്നെടാ: നല്ല പാട്ടുകളുമായി പാ..വ

pa-va-songs

പുലിമൂട്ടിൽ ദേവസി പാപ്പന്റെയും പെര്യന്താനം വര്‍ക്കിച്ചന്റെയും പാട്ടുകൾ അഥവാ പാ..വയെന്ന ചിത്രത്തിലെ ഗാനങ്ങള്‍ എത്തിക്കഴിഞ്ഞു. ആനന്ദ് മധുസൂദനൻ ഈണമിട്ട ഗാനങ്ങളെല്ലാം ഒന്നിനോടൊന്ന് സുന്ദരം. കുസൃതി നിറഞ്ഞ, കാവ്യാത്മകമായ വരികളും സംഗീതവും.  റഫീഖ് അഹമ്മദ്, സന്തോഷ് വർമ, ഹരിനാരായണന്‌ ബി.കെ, സുകു ദാമോദർ എന്നിവർ ചേർന്നാണ് പാട്ടുകളെഴുതിയ്. മനോരമ മ്യൂസിക് ആണ് ഓഡിയോ പുറത്തിറക്കിയത്. മൊത്തം ആറ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.

പ്രാദേശിക ഭാഷയെ മുൻനിർത്തി പാട്ടുകളെഴുതുന്ന ട്രെൻഡുകളിലേക്കൊന്നു കൂടി ചേർക്കുന്നു പാവയും. ദേ ഇതെന്നതാ...ദോണ്ടെ വരുന്നെടാ...എന്ന ഗാനം അത്തരത്തിലൊന്നാണ്. അതുപോലെ നടൻമാർ ഗായകരാകുന്ന പതിവ് ആവർത്തിച്ചുകൊണ്ട് മുരളി ഗോപിയും ഒരു ഗാനം ആലപിക്കുന്നുണ്ട്. നടി അപർണ ബാലമുരളിയും ചിത്രത്തിൽ പാടുന്നുണ്ട്.  തനിനാടൻ താളത്തിലുള്ള നല്ല ഗാനങ്ങൾ തന്നെയാണെല്ലാം. പി.ജയചന്ദ്രൻ, വിജയ് യേശുദാസ്, സിത്താര കൃഷ്ണ കുമാർ, നിതിൻ പി.െക, സ്വർണ വിനയൻ, മിൻമിനി ജോയ് എന്നിവരാണ് മറ്റു ഗായകർ. 

മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യൻ കുടുംബങ്ങളുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. എൺപത് വയസുള്ള പാപ്പന്റെയും വർക്കിയുടെയും സുഹൃത്ബന്ധത്തിന്റെയും സ്നേഹ ബന്ധത്തിന്റെയും കഥ. അനൂപ് മേനോനും മുരളി ഗോപിയുമാണ് ഈ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്. അജീഷ് തോമസ് രചന നിർവ്വഹിക്കുന്ന ചിത്രം സൂരജ് ടോം ആണ് സംവിധാനം ചെയ്യുന്നത്. സഫാ എൻറർടെയ്ൻമെന്റിന്റെ ബാനറിൽ സിയാദ് മുഹമ്മദാണ് ചിത്രം നിർമ്മിക്കുന്നത്. 

Your Rating: