Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളം പാട്ടുമായി വീണ്ടും പാക് ഗായിക

nazia-amin

പ്രേമത്തിലെ മലരേ എന്ന ഗാനത്തിന്റെ കവർ വേർഷൻ പാടി മലയാളികളുടെ ശ്രദ്ധ നേടിയ പാക് ഗായിക നസിയ അമിന്‍ വീണ്ടുമെത്തി. സംഗീത സംവിധായകൻ എം ജയചന്ദ്രന് ദേശീയ അവാർഡ് നേടിക്കൊടുത്ത കാത്തിരുന്നു കാത്തിരുന്നു എന്ന പാട്ടാണ് ഇത്തവണ നസിയ പാടിയത്. തന്റെ ഫെയ്സ്‍ബുക്ക് പേജിലൂടെയാണ് മലരേ എന്ന പാട്ടു പാടിയതിന്റെ വിഡിയോ നസിയ പുറത്തുവിട്ടത്. വിഡിയോ ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇത്തവണയും അതുപോലെ തന്നെ. 

ശ്രേയാ ഘോഷാലാണ് കാത്തിരുന്നു കാത്തിരുന്നു എന്ന പാട്ടിന്റെ ആലാപനം. ദുബായിൽ സ്ഥിര താമസമാക്കിയ പാക് ഗായിക തന്റെ മലയാളി സുഹൃത്തുക്കൾക്കു വേണ്ടിയാണു ആദ്യം പാട്ടുമായെത്തിയത്. ആ ഗാനം ഏറെ ശ്രദ്ധ നേടിയതോടെയാണ് നസീൻ വീണ്ടും പരീക്ഷണത്തിനു മുതിർന്നത്. പ്രണയത്തെ കുറിച്ചുള്ള ഗാനമാണിതെന്നും തന്റെ ഏറ്റവും പ്രിയപ്പെട്ട ഗായികയുടേതാണ് ആലാപനം എന്നും പറഞ്ഞുകൊണ്ടാണ് നസിയ പാടിത്തുടങ്ങുന്നത്. 

എന്നു നിന്റെ മൊയ്തീൻ എന്ന ചിത്രത്തിലെ ഗാനം എഴുതിയത് റഫീഖ് അഹമ്മദാണ്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.