Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗായകൻ ഹെലികോപ്ടർ റോഡിൽ ഇറക്കി

Palash Sen's chopper lands on Assam highway

ഗായകൻ പാലാഷ് സെൻ സഞ്ചരിച്ച ഹെലികോപ്ടർ മോശം കാലാവസ്ഥയെ തുടർന്ന് റോഡിൽ ഇറക്കി. ആസാമിലെ ഗോഹ്പൂർ ടൗണിനടുത്തുള്ള ൈഹവേയിലാണ് കോപ്ടർ ഇറക്കിയത്. ആന്ധ്രപ്രദേശില്‍ നിന്നും ഗുവാഹത്തിയിലേക്ക് സഞ്ചരിക്കുപ്പോൾ ശക്തമായ കാറ്റുണ്ടായി. അപകടം മണത്തതിനെത്തുടർന്ന് ഹെലികോപ്ടർ താഴെ ഇറക്കുകയായിരുന്നു. സെന്നിന്റെ ബാൻഡ് അംഗങ്ങളും കോപ്ടർ ജീവനക്കാരും ഉൾപ്പെടെ 24 പേരാണ് ഉണ്ടായിരുന്നത്. കോപ്ടറിൽ ഉണ്ടായിരുന്നവർ സുരക്ഷിതരാണ്.

അപകട വിവരം ഫെയ്സ്ബുക്കില്‍ കുറിച്ച സെൻ ഹെലികോപ്ടറിന്റെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേര്‍ക്കാണ് ഹെലികോപ്ടര്‍ അപകടങ്ങളിൽ ജീവൻ നഷ്ടമാകുന്നത്. ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിച്ചു എന്നാണ് കരുതിയത്. എന്നാൽ പൈലറ്റിന്റെ ശരിയായ ഇടപെടൽ കൊണ്ട് ജീവൻ തിരിച്ച് കിട്ടി. ദൈവത്തിന് നന്ദി. പാലാഷ് സെൻ തന്റെ ഫെയ്സ് ബുക്ക് പേജിൽ കുറിച്ചു. ഗായകനും ഗാന രചയിതാവും, സംഗീത സംവിധായകനുമായ പാലാഷ് സെൻ പോപ്പ് ബാൻഡ് ഉടമ കൂടിയാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.