Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കറുപ്പഴകിൽ ഐറ്റം ഡാൻസുമായി പരിനീതി

jaaneman-aah

ഡിഷ്യൂം എന്ന ചിത്രത്തിലെ ഐറ്റം സോങ് ജാനേമൻ ആ യുടെ വിഡിയോ പുറത്തിറങ്ങി. കറുപ്പഴകിൽ ഹോട്ട് ലുക്കിൽ ആടിപ്പാടി പരിനീതി ചോപ്രയും ഒപ്പം വരുൺ ധവാനുമുള്ള വിഡ‍ിയോയിലെ ഗാനവും രംഗങ്ങളും ശ്രദ്ധ നേടുകയാണ്. ധവാനൊപ്പം ആദ്യമായാണു പരിനീതി ചോപ്ര അഭിനയിക്കുന്നത്. ഇരുവരും ചേർന്ന ജോഡി മനോഹരമാണ്. ഒപ്പം നല്ല പാട്ടും വ്യത്യസ്തമായ ഡാൻസും  കൂടിയാകുമ്പോൾ ഹിറ്റ് നമ്പറുകളിലൊന്നായി ജാനേമൻ ആ എത്തുമെന്നുറപ്പ്. 

മയൂർ പുരിയുടെ വരികൾക്കു പ്രിതം ഈണമിട്ട ഗാനമാണിത്. അന്തരാ മിത്രയും അമാൻ ത്രിഖായും ചേർന്നാലപിച്ച ഗാനം. രോഹിത് ധവാനാണ് ഡിഷ്യൂമിന്റെ സംവിധായകൻ. നദിയാദ്‍വാല ഗ്രാൻഡ്സൺ എന്റെർടെയ്ൻമെന്റിന്റെ ബാനറിൽ സാജിദ്  നദിയാദ്‍വാലയാണു ചിത്രം നിർമ്മിക്കുന്നത്. ജോൺ എബ്രഹാം, ജാക്വിലിൻ ഫെർണാണ്ടസ്, എന്നിവരാണു ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. പരിനീതി അവതരിപ്പിക്കുന്ന ഐറ്റം ഡാൻസ് നേരത്തെ തന്നെ വാർത്തകളിലിടം നേടിയിരുന്നു. ഗാനം പുറത്തിറങ്ങി മണിക്കൂറുകൾ പിന്നിടും മുൻപേ മികച്ച പ്രേക്ഷക പ്രതികരണമാണു ലഭിക്കുന്നത്. 

Your Rating: