Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദൂരദർശനിൽ ദേശഭക്തി ഗാനം പാടുന്ന പരിനീതി ചോപ്ര

parineethi-old-new

ദൂരദർശനിൽ ദേശഭക്തിഗാനം പാടുന്ന പരിനീതി ചോപ്ര. സിനിമയിലല്ല. യഥാർഥ ജീവിതത്തിൽ. താരപകിട്ടുകളിലേക്കെത്തുന്നതിനു മുൻപുള്ള പരിനീതിയെ കണ്ട പ്രേക്ഷകർ ഞെട്ടിപ്പോയി. സ്വതന്ത്ര്യ ദിനത്തിൽ ദൂരദർശൻ സാധാരണ സംപ്രേഷണം ചെയ്യാറുള്ള ദേശഭക്തി ഗാനസംഘത്തിൽ സഹോദരനൊപ്പം നിന്ന് ഗൗരവത്തിൽ പാടുന്ന പരിനീതി.

പതിമൂന്ന് വർഷം മുൻപുള്ള വിഡിയോ ആണിത്. ചുവപ്പൻ ചുരിദാറിട്ട് പാടുന്ന പരിനീതിയുടെ മുഖത്ത് നിഷ്കളങ്കത മാത്രം. ടിവിയിൽ പാടുന്നതിന്റെ കൗതുകം മുഖത്ത് നിറഞ്ഞിരിക്കുന്നു. ആരും അന്വേഷിച്ച് കണ്ടുപിടിച്ചതല്ല. പരിനീതി തന്നെ ഫേസ്ബുക്കിൽ പോസ്റ്റ് െചയ്തതാണ്. റിപ്പബ്ലിക് ദിനത്തിൽ ബോളിവുഡിൽ നിന്ന് പ്രേക്ഷകനെ ഞെട്ടിച്ചുകൊണ്ട് ആശംസ നേർന്നത് പരിനീതി തന്നെ. നാലു ലക്ഷത്തോളം ലൈക്കും മൂവായിരത്തോളം ഷെയറുമാണ് പരിനീതിയുടെ ഈ ഒരൊറ്റ പോസ്റ്റിന് ലഭിച്ചത്.