Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയസൂര്യ പാടി പൃഥ്വിരാജ് ആടി

prithvi-in-pavada

പൃഥ്വിരാജ് പാമ്പായി എത്തുന്ന പാവാടയിലെ വീഡിയോ സോങ് എത്തി. ജോയ്‌യുടെ കയ്യിലിരിപ്പുകളെ കുറിച്ചെല്ലാം, ബികെ ഹരിനാരായണൻ കുരുത്തകെട്ട വരികളില്‍ പാട്ടെഴുതിയപ്പോൾ അത് പാടാനെത്തിയത് പൃഥ്വിയുടെ പ്രിയ കൂട്ടുകാരൻ. എബി ടോം സിറിയകിന്റെ ഈണത്തിനനുസരിച്ച് പാടിയത് ജയസൂര്യയാണ്. പ്രണയത്തിൽ കുടുങ്ങിയ ജോയ് തന്റെ കുടിയെ കുറിച്ച് വളരെ വിദഗ്ധമായി മറച്ചുവച്ച് പ്രണയിനിയെ സ്വന്തമാക്കുന്നതെങ്ങനെയെന്നുള്ള രസകരമായ ദൃശ്യങ്ങളോടെയുള്ള പാട്ട്. ജോയ്‌യുടെ പാട്ട് തകർപ്പൻ തന്നെ.

മറ്റന്നാളാണ് പാവാട തീയറ്ററുകളിലെത്തുക. ജി മാർത്താണ്ഡൻ ആണ് പാവാടയുടെ സംവിധായകൻ. ബിപിൻ ചന്ദ്രനും ഷിബിന്‌ ഫ്രാൻസിസും ചേർന്നെഴുതിയ തിരക്കഥയാണ് പാവാടയുടേത്. പ്രദീപ് നായരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജോൺ കുട്ടിയാണ് എഡിറ്റിങ്. മലയാളത്തിന്റ പ്രിയ നടൻ മണിയൻ പിള്ള രാജുവാണ് ചിത്രത്തിന്റെ നിർമാതാവ്. ആൻറോ ജോസഫ് ഫിലിം കമ്പനിയാണ് വിതരണം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.