Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐപിഎല്‍ തരംഗമാക്കാൻ ജഗതിയുടെ ‘പിസ്‌ത ഗാനം’

pistah-song-ipl

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഏറ്റവും പുതിയ സീസണില്‍ മലയാളത്തിന് അഭിമാനിക്കാൻ ഒരുകാരണം കൂടി. കിന്നാരം എന്ന സിനിമയില്‍ ജഗതി ശ്രീകുമാർ വരികള്‍ എഴുതി ആലപിക്കുന്ന പിസ്‌ത എന്ന ഗാനമാണ് ഐപിഎല്‍ സീസണിന്റെ പുത്തൻ പരസ്യഗാനമായി ചേര്‍ത്തിരിക്കുന്നത്. ഈ ജിബ്രീഷ് ഗാനം 2013ല്‍ അല്‍‌ഫോണ്‍‌സ് പുത്രന്‍ തന്റെ നേരം എന്ന ചിത്രത്തിലൂടെ അണിയിച്ചൊരുക്കിയപ്പോൾ ഇന്ത്യയൊട്ടാകെ തരംഗം സൃഷ്ടിക്കുന്ന രീതിയിൽ പ്രചാരം ലഭിച്ചിരുന്നു.

IPL 2016 Fun Fans Fantastic Promo

രാജേഷ് മുരുകനാണ് നേരത്തിൽ ഈ ഗാനം റീമിക്സ് ചെയ്‌തത്. ശബരീഷ് വര്‍മ്മയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ലോകകപ്പ് ട്വന്റി-20 മത്സരത്തില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തിനിടെയാണ് ഈ പരസ്യം ആദ്യമായി പ്രദര്‍ശിപ്പിച്ചത്. നിറം മങ്ങി മുന്നോട്ട് നീങ്ങുന്ന ഐപില്ലിനെ കൂടുതൽ പ്രചാരത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിന്റെ ആദ്യപടിയെന്ന നിലയിലാണ് പിസ്താഗാനത്തിൽ ഈ പരസ്യം പുറത്തിറക്കിയിരിക്കുന്നത്.