Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊടിമീശ മുളയ്ക്കണ കാലം...കാണാം മേക്കിങ് വിഡിയോ

mj-pava

പാ.വ എന്ന ചിത്രത്തിലെ പൊടിമീശ മുളയ്ക്കണ കാലം എന്ന പാട്ടിന്റെ മേക്കിങ് വിഡിയോയെത്തി. യുവസംഗീത സംവിധായകൻ ആനന്ദ് മധുസൂദനന്റെ ഈണത്തിനനുസരിച്ച് ഭാവഗായകൻ പി.ജയചന്ദ്രൻ പാട്ടു പാടുന്ന ദൃശ്യങ്ങളോടെയാണ് വിഡിയോയെത്തിയിരിക്കുന്നത്. സന്തോഷ് വർമയുടേതാണ് വരികൾ. ഒരു പാട്ട് പാട്ടാകുന്നതിനു പിന്നിലെ നിമിഷങ്ങൾക്കെപ്പോഴുമുണ്ടൊരു കൗതുകം. അതറിയുവാൻ നമുക്കും. ഇത്തരം വിഡിയോകൾ അതിനുള്ള ഉത്തരമാണ്.

സൂരജ് ടോം ആണ് ചിത്രത്തിന്റെ സംവിധായകൻ. സഫാ എന്റർടെയ്ൻമെന്റിന്റെ ബാന‌റിൽ‌ സിയാദ് മുഹമ്മദാണ് ചിത്രം നിർമ്മിക്കുന്നത്. അജീഷ് തോമസിന്റേതാണ് തിരക്കഥ. മുരളി ഗോപിയും അനൂപ് മേനോനുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മനോരമ മ്യൂസിക് പുറത്തിറക്കിയ ഗാനങ്ങളെല്ലാം ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടി.

Your Rating: