Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കവിയായി അംഗീകരിക്കണമെന്ന വാശിയില്ല, നാദിർഷയുടെ കവിത കേൾക്കാം

nadirsha-image നാദിർഷ

പാരഡി ഗാനങ്ങളുടെ ഉസ്താദ് ആണ് നാദിർഷാ. പാരഡിയുടെ കലാഭംഗി അറിയിച്ച കലാകാരൻ നടനായും പിന്നീട് സംവിധായകനായും നമുക്കു മുന്നിലെത്തി വിജയക്കൊടി നാട്ടി. ഇപ്പോഴിതാ പാട്ടെഴുത്തിലേക്കും. എന്തെങ്കിലുമൊക്കെ എഴുതാനുള്ള അടങ്ങാത്ത കൊതിയാണ് ഇതിലേക്കെത്തിച്ചതെന്നാണ് നാദിർഷ ഫേസ്ബുക്കിലൂടെ പറയുന്നത്. കുത്തിക്കുറിലാണിതെന്നാണ് നാദിർഷ പറയുന്നത്. എന്തു തന്നെയായാലും വ്യത്യസ്തമായ എഴുത്താണിത്. അവതരണവും അങ്ങനെ തന്നെ. കവിയായി അംഗീകരിക്കണമെന്ന് വാശിയൊന്നുമില്ലെന്നും നാദിര്‍ഷ പറയുന്നുണ്ടെങ്കിലും ചീളുപോലെ ചിന്തകളിലേക്ക് കയറുന്ന എഴുത്തിൽ നിന്നും വീണ്ടും പ്രതീക്ഷിക്കാം.

പ്രണയം...

പ്രാണൻ കൊടുത്താലും നാണയമില്ലെങ്കിൽ നാണം കെടുന്നൊരു നാട്ടിലാണിന്നെന്റെ

പ്രണയം

ഹൃദയം...

ഹൃദ്യമാണെന്നൊക്കെ തോന്നും അതെന്നാലും ദയയെന്നഭാവത്തെ അറിയാത്തമരമിന്നു

ഹൃദയം

വിജയം...

വിദ്യയിൽ നാമാഗ്രഗണ്ണ്യരായ് മാറിയിട്ടംബരപ്പില്ലാതെ നേടേണ്ട പലതല്ലേ വിജയം

വിനയം...

വിജയങ്ങളോരോന്നായ് അറിയുംബോളകതാരിൽ അറിയാതെ വിടരേണ്ട മണമുള്ള

മലരാണ് വിനയം

സഹനം...

കരയുന്ന നിൻകണ്ണിൽ കരയാതെ ഞാൻ നോക്കി കഥ കേട്ടിരുന്നില്ലേ അറിയൂ നീ

അന്നെന്റെ സഹനം

ഭവനം...

ഭയഭക്തി ബഹുമാനം

ഭാര്യയോടായൽപ്പം കാട്ടിയില്ലെങ്കിൽ ഭയക്കേണ്ട വനമാകും ഭവനം

നടനം...

ബന്ധങ്ങൾ അകലാതിരിക്കുവാൻ അച്ഛനും അമ്മയും മക്കളും ചേർന്നുനിന്നാടുന്നു നടനം

കപടം...

ഉടയോനുമറിയാത്ത ഒരുപാട് കാര്യത്തിലിടപാട് കാരന്റെ മുഖംമൂടിയണിയുന്നു കപടം

വിഫലം...

വിജ്ഞാനമുണ്ടെങ്കിൽ എന്തും ലഭിക്കുമെന്നാരൊ പറഞ്ഞിട്ട് വാങ്ങുവാൻ ചെന്നാലോ

വിഫലം

ജ്വലനം...

ഉള്ളിൽ ജ്വലിക്കുന്നതൊക്കെ വിരൽതുംബിലെത്തിച്ചു ഉജ്വലമാക്കിയാൽ അതുതന്നെ

ജ്വലനം

പതനം...

പുതുതായ്‌ നിനക്കൊന്നും ലോകത്തിനായിട്ട്‌ നല്കാൻ കഴിഞ്ഞില്ലയെങ്കിൽ നീ അറിയൂ

നിൻ പതനം

മരണം...

രണ്ടുനാൾ സങ്കടക്കന്ണീര് കഴിയുംബോൾ ഉറ്റവർ പോലും മറക്കുമല്ലോ എന്റെ മരണം

Your Rating: