Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോക്കിമോൻ ഗോ ഇനി പാട്ടെഡാ....

poke-mon

ഓഗുമെന്റഡ് റിയാലിറ്റി മൊബൈൽ ഗെയിമായ പോക്കിമോൻ ഗോ ആണ് ഇപ്പോൾ ഇന്റർനെറ്റിലെ തരംഗം. വളരെ കുറഞ്ഞ സമയം കൊണ്ടുതന്നെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമിടയില്‍ ഒരുപോലെ പ്രചാരം നേടിയിരിക്കുന്ന ഗെയിമിനെക്കുറിച്ച് ഇതാ ഒരു ഗാനവുമെത്തിയിരിക്കുന്നു.

ഓസ്ട്രേലിയൻ ബാൻഡായ സ്റ്റിഫിസാണ് ഈ ഗാനം അവതരിപ്പിക്കുന്നത്. പോക്കിമോൻ ഗോ എങ്ങനെയാണ് ആളുകളെ സ്വാധീനിച്ചതെന്നതാണ് ഈ ഗാനം പറയുന്നത്. വളരെയധികം ആരാധകരാണ് ഗെയിംപോലെതന്നെ ഈ ഗാനത്തിനും ചുരുങ്ങിയ സമയം കൊണ്ട് ഉണ്ടായിരിക്കുന്നത്. 

വീഡിയോ ഗെയിമുകള്‍ നേരത്തേ ഒരു മുറിയിലിരുന്ന് ആസ്വദിക്കാനുള്ളതായിരുന്നു. സാങ്കല്‍പ്പിക ലോകത്തെ യഥാര്‍ത്ഥ്യവുമായി സംയോജിപ്പിച്ച്‌ പുതിയൊരു പരീക്ഷണം അതായിരുന്നു നിന്റെഡോയുടെ ഈ ഗെയിം. നമ്മുടെ  മുന്നിലുള്ള സ്ഥലത്താണ് ഗെയിം നടക്കുന്നതെന്ന് തോന്നിപ്പിക്കുന്ന ഈ പുതിയ ഗെയിം ഇപ്പോൾ കൂടുതൽ രാജ്യങ്ങളിലേക്ക് പടരുകയാണ്. ഒപ്പം പോക്കിമോൻ ഗോ തീം സോഗും ഗെയിമിനെക്കുറിച്ചുള്ള സ്റ്റിഫീസ് ഗാനവും.

Your Rating: