Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മ്യൂസിക് ഷോട്സിൽ കേൾക്കാം, ‘പൂങ്കാറ്റേ പോയി ചൊല്ലാമോ...’

മനോരമ ഓണ്‍ലൈൻ അവതരിപ്പിക്കുന്ന സംഗീത പരിപാടിയായ മ്യൂസിക് ഷോട്സിൽ ആദ്യം ‘പൂങ്കാറ്റേ, പോയി ചൊല്ലാമോ’ എന്ന പാട്ട്. ഗിത്താർ വായിച്ചു കൊണ്ട് സയനോരയും സ്വരമാധുരികൊണ്ട് രാജലക്ഷ്മിയും തീർത്തത് ഈ പാട്ടിനൊരു മനോഹരമായ കവർ വേർഷനാണ്. യഥാർഥ പാട്ടിന്റെ ആത്മാവിനോടു ചേർ‌ന്നു‌നിന്ന് അൽപം പാശ്ചാത്യ ശൈലിയും ചേർത്തൊരു സുന്ദരമായ ആലാപനം. 

ശ്യാമ എന്ന ചിത്രത്തിലെ പാട്ടാണിത്. ഷിബു ചക്രവർത്തിയുടെ വരികൾക്ക് ഈണം പകർന്നത് രഘു കുമാറാണ്. ഉണ്ണി മേനോനും കെ.എസ്. ചിത്രയും ചേർന്നു പാടിയ പാട്ട് മലയാളത്തിലെ എക്കാലത്തേയും മികച്ച മെലഡികളിലൊന്നാണ്; എന്നെന്നും നമ്മൾ കേൾക്കാൻ കൊതിക്കുന്ന പാ‍ട്ട്. 

ഭാഷാ-കാല-ദേശ ഭേദമില്ലാതെ നെഞ്ചോടു ചേർത്ത പാട്ടുക‌ളാണ് മനോരമ ഓൺലൈനിന്റെ മ്യൂസിക് ഷോട്സിൽ അവതരിപ്പിക്കപ്പെടുന്നത്. സയനോരയും രാജലക്ഷ്മിയുമാണ് ആദ്യ മ്യൂസിക് ഷോട്സിലെ അതിഥികൾ. ഗിത്താർ വായിച്ചു കൊണ്ടു പാടുന്ന സയനോരയും ഒപ്പം ശ്രുതിസുന്ദരമായ ആലാപനവുമായി രാജലക്ഷ്മിയും. മികച്ച പാട്ടുകളുടെ കവർ വേർഷനുകളാണ് ഇവർ ആലപിക്കുക. വരും ദിവസങ്ങളിൽ ഇവരുടെ കൂടുതൽ പാട്ടുകൾ‌ മ്യൂസിക് ഷോട്സിലൂടെ കേൾക്കാം.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.