Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എക്കോയാണ് ഇൗ പാട്ടിലെ താരം; കാണാം വിഡിയോ

The Wikisinger

ഗാനങ്ങൾ എത്രകേട്ടാലും മതിവരില്ല. മനോഹരമായ ഗാനങ്ങളാണെങ്കിൽ ആവർത്തിച്ചു കേൾക്കുകയും ചെയ്യും. എല്ലാവരുടെയും കാര്യം ഇങ്ങനെയൊക്കെയാണ്. മികച്ച ശബ്ദവും വരികളും സംഗീതവും ഉണ്ടെങ്കിൽ നല്ലൊരു ഗാനം റെഡിയായി. ഇനി സംഗീതോപകരണങ്ങളൊന്നുമില്ലാതെ മനോഹരമായ ശബ്ദം കൊണ്ടും ഗാനാസ്വാദകരുടെ മനം കവരാവുന്നതാണ്. യാതൊരു സംഗീതോപകരണങ്ങളുടെയും സഹായമില്ലാതെ ഒരു ഗായകൻ പാട്ടുപ്രേമികളെ കയ്യിലെടുത്തിരിക്കുന്ന വിഡിയോ ആണിത്.

The Wikisinger

പതിനഞ്ചു വ്യത്യസ്ത ലൊക്കേഷനിൽ വച്ച് ഒരേ ഗാനം തന്നെ പാടുകയാണ് ജോവാഷിം മുൾനർ എന്ന ഗായകൻ. പാടുന്ന അന്തരീക്ഷം മാറുന്നതിനനുസരിച്ച് ഗാനത്തിൽ വരുന്ന മാറ്റമാണ് ഇവിടെ കാണാനാവുന്നത്. മുറിക്കകത്തു വച്ചു പാടുന്ന പോലായിരിക്കില്ല, പുറത്ത് വച്ചു പാടുമ്പോൾ. നിശബ്ദതയും ശബ്ദമയമായ അന്തരീക്ഷവും ചുവരുകളും ചുറ്റുപാടുമെല്ലാം ഒരു പാട്ടിലുണ്ടാക്കുന്ന എക്കോയാണ് ഇൗ ഗാനത്തെ വ്യത്യസ്തമാക്കുന്നത്. അതെ, എക്കോ തന്നെയാണ് ഇൗ പാട്ടിലെ താരം. ഒപ്പം മനോഹരമായ ആലാപനം കൂടിയാണെങ്കിൽ പിന്നെ പറയേണ്ടല്ലോ. കണ്ടുനോക്കാം ഇൗ വിഡിയോ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.