Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആട്ടവും പാട്ടുമായി പ്രഭുദേവയും അച്ഛനും

prabhudeva-dance-with-father

ഇന്ത്യൻ സിനിമകളെ അനുകരണങ്ങൾക്കപ്പുറമുള്ള നൃത്തച്ചുവടുകളുമായി അനശ്വരമാക്കിയ നടനാണ് പ്രഭുദേവ. അച്ഛനിൽ നിന്നു പകർന്നു കിട്ടിയതാണീ പ്രതിഭ. ഇന്ത്യൻ സിനിമയിലെ തന്നെ അപൂർവ്വത. അതുകൊണ്ടാണ് ഇരുവരും ഒന്നിച്ചു നിന്ന് നൃത്തംവച്ച കാഴ്ച വെള്ളിത്തിരയിൽ കണ്ട പ്രഭുദേവയുടെ ചലനങ്ങളെ പോലെ നമ്മെ ഹരംപിടിപ്പിക്കുന്നത്. പ്രഭുദേവയും അച്ഛനും കൊറിയോഗ്രാഫറുമായ മുഗുർ സുന്ദരവും ഒരുമിച്ച് നൃത്തംവയ്ക്കുന്ന വിഡിയോ യുട്യൂബിലും ഫെയ്സ്ബുക്കിലും തരംഗമാണ്.

ഒരു ടിവി ചാനലിന്റെ ഡാൻസ് റിയാലിറ്റി ഷോയിലായിരുന്നു സംഭവം. പ്രഭുദേവയും അച്ഛനും അമ്മയുമായിരുന്നു റിയാലിറ്റി ഷോയിലെ ഗസ്റ്റ്. നൃത്തരംഗത്തെ കുറിച്ചുള്ള വർത്തമാനങ്ങൾക്കു പിന്നാലെ എല്ലാവരുടെയും അഭ്യര്‍ഥന മാനിച്ച് ആദ്യം മുഗുർ സുന്ദര്‍ നൃത്തം ആരംഭിച്ചു. ചന്ദാ രേ ചന്ദാ രേ എന്ന പാട്ടിനൊപ്പം. പ്രായത്തെ കവച്ചുവയ്ക്കുന്ന ഊർജവും പ്രണയാർദ്രമായ ചലനവുമായി സദസിനെ അമ്പരപ്പിച്ചു മുഗുർ. പിന്നാലെ മകന്റെ കൈപിടിച്ച് അടിപൊളി പാട്ടുകൾക്കുമൊപ്പവും. 

10000ലേറെ തെന്നിന്ത്യൻ സിനിമകൾക്ക് കൊറിയോഗ്രഫി ചെയ്തിട്ടുണ്ട് മുഗുർ സുന്ദർ.  രാജു സുന്ദരവും നാഗേന്ദ്ര പ്രസാദും ഇദ്ദേഹത്തിന്റെ മറ്റു രണ്ടു മക്കള്‍. ഇവരും സിനിമാ ലോകത്ത് പ്രതിഭയറിയിച്ച കൊറിയോഗ്രാഫർമാരാണ്.