Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോലാരേ ആവർത്തിക്കാൻ പ്രിയങ്കയും ദീപികയും

Aishwarya and Madhuri

ബോളിവുഡിലെ ഏറ്റവും മികച്ച ഹിറ്റ് ഡാൻസ് നമ്പറുകളിലൊന്നാണ് സഞ്ജയ് ലീല ബൻസാലിയുടെ ഹിറ്റ് ചിത്രമായ ദേവ്ദാസിലെ ഡോലാരേ എന്ന ഗാനം. മാധുരി ദീക്ഷിത്തും ഐശ്വര്യ റായ്യും മത്സരിച്ചാടിയ ഗാനം ഡാൻസ് പ്രേമികൾക്കൊരു വിരുന്നായിരുന്നു. ഡോലാരെയുടെ ഹിറ്റ് ചരിത്രം ആവർത്തിക്കാൻ തയ്യാറെടുക്കുകയാണ് സഞ്ജയ് ലീല ബൻസാലി. എന്നാൽ ഇത്തവണ പ്രിയങ്ക ചോപ്രയും ദീപിക പദ്കോണുമാണ് നൃത്തം ചെയ്യുന്നത്. സഞ്ജയ് ലീല ബൻസാലിയുടെ പുതിയ ചിത്രം ബാജിറാവു മസ്താനിക്ക് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്.

ഗാനത്തിന്റെ ചിത്രീകരണം കഴിഞ്ഞെന്നും രണ്ട് നായികമാരും മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചിരിക്കുന്നതുമെന്നുമാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തുവിടുന്ന വിവരം. പന്ത്രണ്ട് ദിവസം എടുത്താണ് ഗാനത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. ഇരുവരെയും കൂടാതെ 50 പിന്നണി നർത്തകരും ചിത്രത്തിൽ ഗാനരംഗത്ത് എത്തിയിട്ടുണ്ട്. പത്ത് ദിവസത്തെ റിഹേഴ്സലിന് ശേഷമാണ് ഗാനം ചിത്രീകരിച്ചത് അതുകൊണ്ട് തന്നെ വളരെ മികച്ച രീതിയിൽ ഗാനം ചിത്രീകരിക്കാൻ സാധിച്ചെന്നും ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറയുന്നു.

Priyanka and Deepika

സാവരിയ, ഗുസാരിഷ്, ഗോലിയോംകി രാസലീല രാം ലീല എന്നീ ചിത്രങ്ങളുടെ സംഗീതം നിർവ്വഹിച്ച സംവിധായകൻ സഞ്ജയ് ലീല ബൻസാലി തന്നെയാണ് ബാജിറാവു മസ്താനിക്കും സംഗീതം നൽകുന്നത്. നാലാം മറാത്ത ചത്രപതിയുടെ പ്രധാനമന്ത്രിയായിരുന്നു ബാജിറാവുവന്റേയും അദ്ദേഹത്തിന്റെ മുസ്ലിം ഭാര്യ മസ്താനിയുടേയും പ്രണയം ഇതിവൃത്തമാക്കുന്ന ചിത്രമാണ് ബാജിറാവു മസ്താനി.

മനോഹരമായ വലിയ സെറ്റുകൾക്ക് പേരുകേട്ട സഞ്ജയ് ലീല ബൻസാലിയുടെ ബിഗ് ബജറ്റ് ചിത്രമായ ബാജിറാവു മസ്താനിയിൽ ബാജി റാവുവായി രൺവീർ സിങും മസ്താനിയായി ദീപിക പദ്കോണും ബാജിറാവുവിന്റെ ആദ്യ ഭാര്യ കാശിഭായ് യായി പ്രിയങ്കയുമെത്തുന്നു. മറാത്ത ചത്രപതിയുടെ ചരിത്രം പറയുന്ന ചിത്രം 1700 മുതൽ 1740 വരെയുള്ള കാലഘട്ടത്തെ കഥയാണ് പറയുന്നത്. ഇവരെ കൂടാതെ തൻവി ആസ്മി, സുഗന്ധ, അനുജ, വൈഭവ്, മഹേഷ് മഞ്ജരേഖർ, മിലിന്ദ് സുമൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. എസ്എൽബി ഫിലിംസിന്റെ ബാനറിൽ സഞ്ജയ് ലീല ബൻസാലി നിർമ്മിക്കുന്ന ചിത്രം ഡിസംബർ 25 ന് തിയറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.