Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിൻസിനായി പ്രിയങ്കയുടെ നൃത്തം

priyanaka

ഹോളിവുഡിൽ നിന്നുള്ള വാർത്തകളിൽ പ്രിയങ്ക ചോപ്രയെന്ന പേര് നല്ലൊരിടം നേടിയെടുക്കുന്നിണ്ടിപ്പോൾ. ഇപ്പോഴിതാ പാശ്ചാത്യ സംഗീതം കണ്ട എക്കാലത്തേയും മികച്ച പ്ര‌തിഭകളിലൊരാളായ പ്രിൻസിന് ആദരാഞ്ജലി അർപ്പിച്ചു നടന്ന ഷോയിലും പ്രിയങ്ക താരമായി. എബിസി ചാനലാണ് പ്രിയങ്കയുടെ നൃത്തം സംപ്രേഷണം ചെയ്തത്. സദസിനെ ഇളക്കി മറിച്ചുകൊണ്ടായിരുന്നു പ്രിയങ്ക കടന്നു വന്നതുതന്നെ. വെള്ള ഷർട്ടും കറുത്ത ഓവർക്കോട്ടും ടൈം അണിഞ്ഞ് സ്റ്റൈലൻ ലുക്കിൽ. പിന്നെ തിളങ്ങുന്ന ചുവപ്പൻ ഗൗണിലേക്ക് വേഷപ്പകർച്ച. ബോളിവുഡിന്റെ നായിക അസാധ്യമായ നൃത്തച്ചുവടുകളിലൂടെ ഹോളിവുഡിനെ കയ്യിലെടുത്തു. നൃത്തത്തിന്റെ സംവിധാന രീതിക്ക് നല്ല പ്രശംസയും ലഭിച്ചു. 

 പ്രിൻസിന്റെ പ്രശസ്തമായ ബ്രൂണോ മാഴ്സിലെ അപ്ടൗൺ ഫങ്ക് എന്ന ഗാനത്തിന്റെ പാരഡിയും പിന്നെ കിസ് എന്ന പാട്ടിനുമൊപ്പമാണ് പ്രിയങ്ക നൃത്തംവച്ചത്. പ്രിയങ്കയുടെ മനോഹരമായ നൃത്തം കാണാനെത്തിയവരെ രസിപ്പിച്ചുവെന്നു മാത്രമല്ല, നല്ല മാധ്യമ ശ്രദ്ധ നേടുകയും ചെയ്തു. എബിസി സംപ്രേഷണം ചെയ്യുന്ന ക്വാണ്ടികോ എന്ന സീരിയലിലൂടെയാണ് പ്രിയങ്ക ഹോളിവുഡിൽ പ്രശസ്തയായത്. കഴിഞ്ഞ മാസം 21നാണ് 57കാരനായ ഫ്രാൻസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.