Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുലിമുരുകനിലെ താരാട്ടു പാട്ട്

pulimurugan-lullaby

തീയറ്ററുകളിൽ കുതിപ്പു തുടരുന്ന മോഹൻലാൽ ചിത്രം പുലിമുരുകനിലെ മനോഹരമായ താരാട്ടു പാട്ടിന്റെ വിഡിയോയെത്തി. സാഹസികവും വികാരതീക്ഷ്ണവുമായ പുലിമുരുകൻ ജീവിതത്തിലേക്കുള്ള ചലച്ചിത്ര യാത്ര തുടരുന്നത് ഈ പാട്ടോടു കൂടിയാണ്. വാണീ ജയറാം പാടിയ താരാട്ടു പാട്ടു കേൾക്കുവാൻ മലയാളം കാത്തിരിക്കുകയുമായിരുന്നു. റഫീഖ് അഹമ്മദിന്റേതാണ് പാട്ടെഴുത്ത്. ഗോപി സുന്ദറാണു സംഗീതം. 

കൈക്കുഞ്ഞിനെ ചേർത്തുവച്ചുള്ള മാസ്റ്റർ അജാസിന്റെ തികവാർന്ന അഭിനയവും വാണിയമ്മയുടെ സ്വരവും അമ്മ സ്നേഹത്തെയും കരുതലിനെയും കുറിച്ചു പാടുന്ന വരികളും ചേർന്ന പാട്ട് സിനിമ കണ്ടപ്പോഴേ എല്ലാവരുടെയും മനസു കീഴടക്കിയിരുന്നു. 

മാനത്തെ മാരിക്കുറുമ്പേ എന്ന പാട്ടിനൊരു അമ്മ സ്നേഹത്തിന്റെ ചൂടുണ്ട്. ജീവിത സാഹചര്യങ്ങളൊരുക്കുന്ന വെല്ലുവിളികളിൽ നിന്നു തന്റെ കുഞ്ഞിനെ സംരക്ഷിച്ചു നെഞ്ചോടു ചേർത്തുറക്കുന്ന അമ്മയുടെ കരുതലിന്റെയും സ്നേഹത്തിന്റെയും സാമിപ്യമുണ്ടീ പാട്ടിൽ. അതിനൊപ്പം വാണിയമ്മയുടെ സ്വരവും ഹൃദയം തൊടുന്ന ദൃശ്യങ്ങളും കൂടിയാകുമ്പോൾ പാട്ട് എല്ലാ തലത്തിലും ആകർഷണീയം. 

ഗോപി സുന്ദറിന്റെ ഈണത്തിൽ വാണി ജയറാം പാടുന്ന ആദ്യ സോളോ ഗാനം കൂടിയാണിത്. നേരത്തേ 1983 എന്ന ചിത്രത്തിലെ ഓലഞ്ഞാലി കുരുവി എന്ന പാട്ട് പി ജയചന്ദ്രനൊപ്പം ആലപിച്ചിരുന്നു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.