Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുലിയാണ് പുലിമുരുകനിലെ സംഗീതം

gopi-sundar-pulimurugan

മോഹന്‍ലാൽ ചിത്രമായ പുലിമുരുകന്റെ ട്രെയിലർ റെക്കോഡുകൾ ഭേദിച്ചു മുന്നേറുകയാണ്. മോഹൻലാലിന്റെ തീർത്തും വ്യത്യസ്തമായ വേഷം, ത്രില്ലിങ് കഥ, ഗ്രാഫിക്സ് എന്നീ ഘടകങ്ങൾ മാത്രമല്ല ഈ പുലിവേഗ കുതിപ്പിനു കാരണമായത്. അതിന്റെ പശ്ചാത്തല സംഗീതം കൂടിയാണ്. പ്രേക്ഷകരിലേക്കു ചിത്രത്തിന്റെ ട്രെയിലറിനെ ഇത്രയേറെ തീവ്രതയോടെ എത്തിച്ചതിൽ അതിന്റെ പശ്ചാത്തല സംഗീതവും നിർണായകമാണ്. 

ഗോപീ സുന്ദറാണു കാടിന്റെ നിഗൂഢതയും ഗർവ്വും അതിനൊപ്പമുള്ള പുലിമുരുകന്റെ യാത്രയും ഫ്രെയിമിലാക്കിയ സിനിമയ്ക്കു പശ്ചാത്തല ഈണങ്ങളൊരുക്കിയത്. പാട്ടുകളിൽ മാത്രമല്ല, കഥാതന്തുവിന്റെ മനസുതൊട്ട് സംഗീതം ചിട്ടപ്പെടുത്തുന്നതിൽ പ്രതിഭയറിയിച്ചവരിൽ ഒരാളാണു ഗോപീ സുന്ദറും. ആ മികവ് ഇവിടെയും ആവർത്തിച്ചു. 

പോയവർഷം ഏറ്റവുമധികം സിനിമകൾക്കു സംഗീതം പകർന്നയാളാണ് ഇദ്ദേഹം‍. 2016ൽ പുറത്തിറങ്ങിയവയിൽ കലി സിനിമയ്ക്കു ഗോപീ സുന്ദർ നൽകിയ പശ്ചാത്തല സംഗീതവും ഏറെ ശ്രദ്ധേയമായിരുന്നു. ചെണ്ടയുടെ താളമുൾപ്പെടുത്തിയായിരുന്നു അവ തയ്യാറാക്കിയത്. ആ താളം തന്നെയായിരുന്നു അതിന്റെ ഹൈലൈറ്റും. പുലിമുരുകനിൽ ഗോപീസുന്ദർ എന്തു വ്യത്യസ്തതയാണു ഒരുക്കിയിരിക്കുന്നതെന്നു കാത്തിരുന്നു കാണാം. ഇതിനെ കുറിച്ച് സംഗീത സംവിധായകൻ കൂടുതലൊന്നും വെളിപ്പെടുത്തിയിട്ടില്ല. 

"പുലിമുരുകനിലെ പശ്ചാത്തല സംഗീതത്തെ കുറിച്ചു പറയുവാനില്ല. ചിത്രം കണ്ടിട്ട് നിങ്ങൾ തന്നെ പറയൂ എന്താണ് അതിലെ പ്രത്യേകതയെന്ന്. കലി സിനിമയിറങ്ങും മുന്‍പും ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു. അന്നും ഇതേ മറുപടിയാണു പറഞ്ഞത്. പിന്നീട് സിനിമ കണ്ടിറങ്ങിയിട്ട് പലരും പറഞ്ഞു ചെണ്ടയുടെ താളത്തെ കുറിച്ച്...." ഗോപീ സുന്ദർ മനോരമ ഓൺലൈനോടു പറഞ്ഞു. 

Your Rating: