Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒഴിവാക്കിയത് പാട്ടുകൾക്ക് നിലവാരമില്ലാത്തതിനാൽ: ആർ എസ് വിമല്‍

r-s-vimal

എന്ന് നിന്റെ മൊയ്തീനിൽ രമേശ് നാരായണൻ സംഗീത സംവിധാനം ചെയ്ത ഗാനങ്ങൾ്‍ ഒഴിവാക്കിയത് അതിന് നിലവാരമില്ലത്തുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞത് പച്ചക്കള്ളമാണെന്നും ചിത്രത്തിന്റെ സംവിധായകൻ ആർ‌ എസ് വിമൽ. എന്നു നിന്റെ മൊയ്തീന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചതിനു പിന്നാലെ വിവാദങ്ങളും തുടങ്ങിയിരുന്നു. രമേശ് നാരായണൻ രൂക്ഷമായ വാദങ്ങളാണ് ആർ എസ് വിമലിനും ചിത്രത്തിലെ നായകനായ പൃഥ്വിരാജിനും എതിരെ ഉന്നയിച്ചത്.

പൃഥ്വിയും വിമലും എന്നെ അപമാനിച്ചു: രമേശ് നാരായണൻ

ഗാനഗന്ധർവൻ യേശുദാസ് പാടിയ ഗാനവും ഒഴിവാക്കിയതിൽ ഉൾ‌പ്പെടുന്നു. എന്നു നിന്റെ മൊയ്തീൻ, ഇടവപ്പാതി എന്നീ ചിത്രങ്ങളിലെ സംഗീത സംവിധാനത്തിനാണ് രമേശ് നാരായണന് മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം ലഭിച്ചത്.

ആർ എസ് വിമലും പൃഥ്വിരാജും കൂടി ഒത്തുകളിച്ചാണ് തന്റെ പാട്ടുകൾ ഒഴിവാക്കിയത്. പാട്ടുകൾ കേൾക്കാൻ പൃഥ്വിരാജ് സ്റ്റ്യുഡിയോയിലെത്തിയപ്പോൾ വേണ്ട പരിഗണന കൊടുക്കാത്തത് അദ്ദേഹത്തിന് അതൃപ്തിയുണ്ടാക്കി. ഞാന്‍ സംഗീത സംവിധാനം ചെയ്താൽ അഭിനയിക്കില്ലെന്ന് പൃഥ്വി പറഞ്ഞതായി ആർ എസ് വിമൽ പറഞ്ഞുവെന്നുമാണ് രമേശ് നാരായണൻറെ ആരോപണം.

ചിത്രത്തിലേക്ക് ആകെ ആറു പാട്ടുകളാണ് രമേശ് നാരായണൻ ചെയ്തിരുന്നത്. അതിൽ മൂന്ന് പാട്ടുകൾ ഒഴിവാക്കി. പിന്നീട് ചിത്രത്തിൽ ഉൾപ്പെടുത്തേണ്ടിയിരുന്ന മൂന്ന് പാട്ടിൽ രണ്ടെണ്ണവും വേണ്ടെന്ന് വച്ചിരുന്നു. ഇതേപ്പറ്റിയുള്ള കാര്യങ്ങളാണ് ചിത്രത്തിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ കൂടിയായ രമേശ് നാരായണൻ ഇപ്പോൾ വെളിപ്പെടുത്തിയതും അത് വൻ വിവാദമായതും. രമേശ് നാരായണന്റെ അഭിപ്രായാങ്ങൾക്ക് മൂന്നാം കിട നിലവാരമേയുള്ളൂവെന്നും നേരത്തേ ആർ എസ് വിമൽ പറഞ്ഞിരുന്നു.

Your Rating: