Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിരപ്പിള്ളീ നീയെൻ ജന്മശത്രു, വൈറലായി റഫീഖ് അഹമ്മദിന്റെ കവിത

rafeeq ahammed

മലയാള ചലച്ചിത്ര ലോകത്തെ കവിത്വം നിറഞ്ഞ വരികളിലൂടെ സമ്പന്നമാക്കുകയാണ് റഫീഖ് അഹമ്മദ്. ചലച്ചിത്രത്തിനുള്ള പാട്ടെഴുത്തിലെ കലർപ്പില്ലായ്മ തന്നെയാണ് കവിക്ക് സാമൂഹികമായ അവസ്ഥകളോടും പ്രശ്നങ്ങളോടുമുള്ളത്. അതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോൾ ഒപ്പം നിൽക്കുവാൻ ശക്തമായ വാക്കുകളുമായെത്തിയിരിക്കുകയാണ് കവി. കവിതയിലൂടെ തന്റെ നിലപാടറിയിച്ച റഫീഖ് അഹമ്മദ്, അതിരപ്പള്ളീ നീയെൻ ജന്മശത്രു എന്നാണെഴുതിയിരിക്കുന്നത്. വിമർശനവും പരിഹാസവും ഇടകലർന്ന ശത്രു എന്നു പേരിട്ട കവിത സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുകയാണ്. 

*ശത്രു* 

മഴവെളിച്ചം വീണു മങ്ങിത്തിളങ്ങുന്ന

മലകളാണിന്നെന്റെ വർഗശത്രു.

അവയിലൂടണിമുറിയാതെ വീണൊഴുകുന്ന

ജലധാര മറ്റൊരു മുഖ്യശത്രു.

അതിരറ്റ സ്നേഹത്തണുപ്പാൽ

ച്ചെടികളെ, പലതരം ജീവപ്രകാശനത്തെ

ഉയിരോടു ചേർക്കുന്നൊരതി ജീവനത്തിന്റെ-

യതിരപ്പിളളീ നീയെൻ

ജന്മശത്രു.

Your Rating: