Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക് സംഗീതജ്ഞൻ രാഹത് ഫതേ അലീഖാനെ മടക്കിയയച്ചു

pakistani-singer-rahat-fateh-ali

പുതുവത്സര ദിനത്തിൽ ഇന്ത്യയിൽ സൂഫീ സംഗീതം അവതരിപ്പിക്കാനെത്തിയ പ്രശസ്ത പാക് സംഗീതജ്ഞൻ രാഹത് ഫതേ അലീ ഖാനെ ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവള അധികൃതർ തിരിച്ചയച്ചു. പാക് വംശജർക്ക് ഹൈദരാബാദ് വിമാനത്താവളം വഴി പ്രവേശിക്കാനാകില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് അധികൃതർ തടഞ്ഞത്. പിന്നീട് രാത്രി ഡൽഹിയിലേക്ക് തിരിച്ചുപോയി അവിടം വഴി രാഹത് അലി ഇന്ത്യയിലെത്തി. അങ്ങനെ എട്ടു മണിക്ക് നടക്കേണ്ടിയിരുന്ന സംഗീത പരിപാടി പതിനൊന്നുമണിക്കാണ് ആരംഭിച്ചത്.

അബുദാബിയിൽ നിന്നാണ് അദ്ദേഹമെത്തിയത്. ഡല്‍ഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നീ വിമാനത്താവളങ്ങൾ വഴി മാത്രമേ പാക് പൗരത്വമുള്ളവർക്ക് പ്രവേശനുമുള്ളൂ. ഇതിനാലാണ് റാഹത് ഖാനെ പ്രവേശിപ്പിക്കാതിരുന്നതെന്നാണ് റിപ്പോർട്ട്.

ഈ നാല് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയല്ലാതെയുള്ള പാക് പൗരൻമാരുടെ പ്രവേശനം റെക്കോർഡ് ചെയ്യപ്പെട‌ില്ലെന്ന് അധികൃതർ പറഞ്ഞു. താജ് ഫലാക്‌നുമാ പാലസിലായിരുന്നു സൂഫീ ഗായകന്റെ സംഗീത പരിപാടി നടക്കേണ്ടിയിരുന്നത്. ഒടുവിൽ സംഗീത പരിപാടിയുടെ ചുമതലക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ഇടപെട്ട് പ്രശ്നം പരിഹരിച്ചു. ഹൈദരാബാദിന്റെ സാംസ്കാരിക മഹത്വത്തെ കുറിച്ചുള്ള സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് സംഗീത പരിപാടി നടത്തിയത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.