Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഹ്മാന്റെ ഹമ്മ ഹമ്മയ്ക്ക് പുത്തൻ വേർഷനുമായി ബാദ്ഷാ

hamma-hamma-in-ok-janu

ഓകെ കൺമണി എന്ന മണിരത്നം ചിത്രം ഓകെ ജാനു എന്ന പേരിൽ ഹിന്ദിയിൽ റീമേക്ക് ചെയ്യുന്നുവെന്ന കാര്യം പുറത്തുവന്നതു മുതൽക്കേ ആ സിനിമകയെ കുറിച്ചുള്ള വാർത്തകൾ നിരവധി എത്തിയിരുന്നു. ഇപ്പോഴിതാ സിനിമയിലെ ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങിയപ്പോഴും അങ്ങനെ തന്നെ. ഹമ്മാ എന്ന ഈ പാട്ടിന് അത്ഭുതപ്പെടുത്തുന്ന പ്രതികരണമാണ് ആദ്യ മണിക്കൂറിനുള്ളിൽ ലഭിച്ചത്. കാരണം മറ്റൊന്നുമല്ല, റഹ്മാന്റെ ഹമ്മ ഹമ്മ ഓർക്കുന്നില്ലേ. ആ ഗാനത്തിന്റെ മറ്റൊരു വേർഷനാണ് ഓകെ ജാനുവിലുള്ളത്. 

റഹ്മാന്റെ ഈ ഗാനം പണ്ടേ നമ്മുടെ ഇഷ്ടങ്ങളിൽ ഒന്നാണ്. തലയ്ക്കു പിടിച്ചു പോയ ഒരു പാട്ട്. ആ ഗാനത്തിന് ബാദ്ഷാ എന്ന റാപ്പർ ഓകെ ജാനുവിനായി റീക്രിയേറ്റ് ചെയ്തപ്പോഴും അങ്ങനെ തന്നെ. അതിനേക്കാളുപരി പ്രേക്ഷകരുടെ പ്രിയ ജോഡികളായ ശ്രദ്ധാ കപൂറും ആദിത്യ റോയ് കപൂറുമാണ് പാട്ടിലെ ദൃശ്യങ്ങളിലുള്ളത്. ഇരുവരും ചേർന്നുള്ള കെമിസ്ട്രിയും പിന്നെ പാട്ടിന്റെ മാസ്മരികതയും കൂടിയായപ്പോൾ പാട്ട് പ്രേക്ഷകന്റെ മനസിനൊപ്പം കൂടാൻ അധിക നേരമൊന്നും വേണ്ടി വന്നില്ല. വളരെ രസകരമായാണു പാട്ട് ചിത്രീകരിച്ചിരിക്കുന്നത്. ഒറിജിനിലതിനേക്കാൾ വേഗം കുറവാണ് പാട്ടിന്. പാട്ടിനൊപ്പം ആദിത്യയും ശ്രദ്ധയും വളരെ രസകരമായ നൃത്തച്ചുവടുകളാണ് ചെയ്തിരിക്കുന്നത്. ഇരുവരും ഹോട്ട് ആൻഡ് ബ്യൂട്ടിഫുൾ ആണു ദൃശ്യങ്ങളിൽ. 

അൽപം സമ്മർദ്ധത്തോടെയാണ് പാട്ട് പുനസൃഷ്ടിച്ചതെന്ന് ബാദ്ഷാ പറയുന്നു. ഒറിജിനൽ ട്രാക്കുമായി താരതമ്യം ഉണ്ടാകുമെന്ന് അറിയാമായിരുന്നു. എങ്കിലും ഞാനെന്റെ പരമാവധി ശ്രമമാണു നടത്തിയത്. അത് നന്നായിട്ടു തന്നെയാണു വന്നതെന്നാണ് ഞാൻ കരുതുന്നത്. ബാദ്ഷാ പറഞ്ഞു. ബോംബെ എന്ന ചിത്രത്തിലാണ് ഒറിജിനൽ ട്രാക്ക് ഉള്ളത്. ഗുൽസാറിന്റേതാണു വരികൾ. ദുൽഖർ സൽമാനും നിത്യാ മേനോനുമായിരുന്നു തമിഴ് പതിപ്പിൽ വേഷമിട്ടത്. അതുകൊണ്ടു തന്നെ ചിത്രത്തെ മലയാളികളും കാത്തിരിക്കുകയായിരുന്നു.

ചിത്രത്തിന്റെ ട്രെയിലറിനും ഫസ്റ്റ് പോസ്റ്ററിനുെമല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. ചലച്ചിത്ര രംഗത്തു നിന്നും നല്ല സ്വീകരണം. എത്രമാത്രം ആകാംഷയോടെയാണ് താൻ ചിത്രത്തെ കാത്തിരിക്കുന്നതെന്ന് നടി ശ്രദ്ധ കപൂറും ട്വീറ്റുകളിലൂടെ പുറത്തുവിട്ടിരുന്നു. എന്തായാലും ചാർട്ട് ബീറ്റിലും പാട്ട് കുതിക്കുകയാണ്. 

Your Rating: