Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കറുത്തമുത്തിന്റെ കാൽപ്പന്തു കളിക്ക് റഹ്മാന്റെ ഈണം

pele-movie പെലെ ചിത്രത്തിന്റെ ട്രെയിലറിൽ നിന്നും ഒരു രംഗം

പെലെയെ കുറിച്ചോർക്കുമ്പോള്‍ ആരവങ്ങൾക്ക് നടുവിൽ കാൽപ്പന്തിനെ കാൽച്ചുവട്ടിലൊതുക്കി വിയർത്ത് കുളിച്ച് ഗോൾ മുഖത്തേക്ക് തീക്കണ്ണ് പായിക്കുന്ന ഒരു രൂപം മാത്രമായിരിക്കില്ല മനസിൽ വരിക. ഈ സംഗീതം കൂടിയാണ്. എന്തുകൊണ്ടെന്നല്ലേ...പെലെയുടെ ജീവിതം സിനിമയാകുമ്പോൾ അതിന് ഈണമിടുന്നത് റഹ്മാനാണ്. ആ സംഗീതം എത്രത്തോളം മാസ്മരികമായിരിക്കുമെന്ന് അറിയിച്ചുകൊണ്ട് ട്രെയിലറെത്തിക്കഴിഞ്ഞു. ലോകത്തിന്റെ ഊർജം മുഴുവൻ ആവാഹിച്ച ആ കാലുകളിലൂടെ, പന്ത് ഭൂമിയെ തൊടാൻ വെമ്പിനിൽക്കുന്ന മേഘമാലകളെ നോക്കി കുതിപ്പിക്കുകയാണ് പെലെ. ആ നിമിഷം റഹ്മാൻ നൽകിയിരിക്കുന്ന ഈണം നിങ്ങളെ വേട്ടയാടുമെന്നുറപ്പാണ്. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ സിനിമാ സംഗീതത്തിന്റെ പ്രസക്തി ഈ ചിത്രത്തോടെ കൂടുതൽ ശക്തമാകും എന്നുറപ്പു തരുന്നു ട്രെയിലറിലെ സംഗീതം.

പെലെയുടെ ജീവിതത്തെ സിനിമാ രൂപത്തിലേക്ക് പകർത്തുകയാണ് ജെഫ്രി സിംബാലിസ്റ്റ് എന്ന അമേരിക്കൻ സംവിധായകൻ. ബ്രസീലിന്റെ ജഴ്സിയണിഞ്ഞ് മൈതാനങ്ങളിൽ ഇപ്പോഴും പെലെ കളിച്ചു നടക്കുകയാണ് വിശ്വസിക്കുന്നവരുള്ള ലോകത്തേക്കാണ് സിനിമ കടന്നുചെല്ലുന്നത്. അപ്പോള്‍ ആ ചലച്ചിത്രത്തിലെ ഓരോ ഘടകത്തേയും ലോകം അത്രയേറെ കൗതുകത്തോടെയാണ് നോക്കിക്കാണുന്നതും. കെവിൻ ഡി പോളാ, വിൻസന്റ് ഡി ഓൺഫ്രിയോ, റോഡ്രിഗോ സന്തോറോ, ഡീഗോ ബോണേറ്റ, കോം മേനേ എന്നിവരാണ് ചിത്രത്തിൽ വേഷമിടുന്നത്.

Your Rating: