Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയനും റഹ്മാനും ഒന്നിക്കുന്നു?

AR Rahman, Priyadarshan

മലയാളിയുടെ പ്രിയ സംവിധായകൻ പ്രിയദർശനും സംഗീത ചക്രവർത്തി എ ആർ റഹ്മാനും ഒന്നിക്കുന്നു. എയ്ഡ്‌സിനെതിരെയുള്ള ബോധവത്കരണ ചലച്ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാതാക്കൾ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ചിത്രവുമായി റഹ്മാൻ സഹകരിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തുവിടുന്ന വിവരങ്ങൾ.

ചിത്രം അന്താരാഷ്ട്ര നിലവാരത്തിലൊരുക്കാനാണ് പ്രിയദർശൻ ശ്രമിക്കുന്നതെന്നും അതിനാലാണ് റഹ്മാന്റെ സംഗീതത്തിനായി ശ്രമിക്കുന്നതെന്നുമാണ് സൂചന. പ്രകാശ് രാജ്, ശ്രേയ റെഡ്ഡി, അശോക് സെൽവൻ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ദേശീയ പുരസ്‌കാരം ലഭിച്ച കാഞ്ചീവരം എന്ന ചിത്രത്തിന് ശേഷം പ്രകാശ് രാജും ശ്രേയ റെഡ്ഡിയും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിന് ഗാനങ്ങളിലെന്നും പശ്ചാത്തല സംഗീതമാണ് റഹ്മാൻ ഒരുക്കുന്നതെന്നുമാണ് പറഞ്ഞിരിക്കുന്നത്. ഷൂട്ടിങ് കഴിഞ്ഞ് റഹ്മാൻ ചിത്രം കണ്ടതിന് ശേഷമേ പശ്ചാത്തല സംഗീതം ഒരുക്കി തുടങ്ങൂയെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു.

ഡോളി സജാ കെ രഖ്‌ന, കഭി നാ കഭി തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടി റഹ്മാനും പ്രിയദർശനും നേരത്തെ ഒന്നിച്ചിട്ടുണ്ട്. പ്രിയദർശന്റെ സംവിധായക സഹായി വിജയ് നിർമ്മിക്കുന്ന ചിത്രം ആഗസ്റ്റ് 10 ന് പുറത്തിറങ്ങും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.