Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രംഗീല കൂട്ടുകെട്ട് വീണ്ടും

Mehboob Kotwa, Rahman

ബോളീവുഡിന് ഒരിക്കലും മറക്കാനാവാത്ത ഗാനങ്ങൾ സമ്മാനിച്ചാണ് രാം ഗോപാൽ വർമ്മയുടെ രംഗീല കടന്ന് പോയത്. ആമിർ ഖാനും, ജാക്കി ഷ്‌റോഫും, ഊർമ്മിള മണ്ഡോദ്ർക്കറും തകർത്തഭിനയിച്ച് 1995 ൽ പുറത്തിറങ്ങിയ രംഗീലയിലെ എല്ലാ ഗാനങ്ങളും സൂപ്പർഡ്യൂപ്പർ ഹിറ്റുകളായിരുന്നു. രംഗീലയിലെ ഗാനങ്ങളെഴുതിയ മെഹബൂബ് കോട്ട്‌വാളും സംഗീതം നിർവ്വഹിച്ച എ ആർ റ്ഹ്മാനും വീണ്ടും ഒന്നിക്കുകയാണ്.  നവാഗതനായ കരൺ ബുലാനി സംവിധാനം ചെയ്യുന്ന ചിത്രം സാത്ത് ഹിന്ദുസ്ഥാനിക്ക് വേണ്ടിയാണ് ഇവരുവരും ഒന്നിക്കുന്നത്. 

രംഗീലയ്ക്ക് ശേഷം ബോംബെ, ദൗഡ്, ദിൽ ഹി ജിൽ മേ, യുവ എന്നീ ചിത്രങ്ങൾക്ക് വേണ്ടിയും വന്ദേമാതരം എന്ന ആൽബത്തിന് വേണ്ടിയും ഇരുവരും ഒന്നിച്ചിരുന്നെങ്കിലും പിന്നീട് ഈ കൂട്ടുകെട്ട് ഒരുമിച്ചൊരു സിനിമ ചെയ്തിരുന്നില്ല. നീണ്ട പതിനൊന്ന് വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. 

അലീഷ, വേക്ക് അപ്പ് സിഡ് തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റായിരുന്ന കരൺ ബുലാനി സംവിധാനം ചെയ്യുന്ന ആദ്യത്തെ ചിത്രമാണ് സാത്ത് ഹിന്ദുസ്ഥാനി. അനിൽ കപൂറിന്റെ മകൾ റിയ കപൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ മെഹൂൽ സൂരിയുടേതാണ്. സംഭവ കഥയെ ആധാരമാക്കിയുള്ള ചിത്രത്തിൽ പുതുമുഖങ്ങളാണ് നായികനായകന്മാരായി എത്തുന്നതെന്നാണ് നിർമ്മാതാക്കൾ പുറത്തുവിടുന്ന വിവരം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.