Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഹ്മാനെ തേടി ഐക്യരാഷ്ട്ര സഭയും

a-r-rahman

എ ആർ റഹ്മാനെ സംഗീത പരിപാടി അവതരിപ്പിക്കുവാന്‍ ക്ഷണിച്ച് ഐക്യരാഷ്ട്ര സഭ(യുഎൻ). ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിലാണു ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയില്‍ റഹ്മാൻ സംഗീത പരിപാടി അവതരിപ്പിക്കുക. ഇന്ത്യയുടെ ഇതിഹാസ സംഗീതജ്ഞ എം എസ് സുബ്ബലക്ഷ്മിക്കു ആദരമായിട്ടാണു റഹ്മാൻ സംഗീതം അവിടെ മുഴങ്ങുക. സുബ്ബലക്ഷ്മിക്കു ശേഷം ഈ അവസരം കൈവന്ന ഇന്ത്യൻ സംഗീതജ്ഞനും റഹ്മാൻ തന്നെ. 50 വർഷങ്ങൾക്കു മുൻപായിരുന്നു സുബ്ബലക്ഷ്മി ഇവിടെ ഗാനമാലപിച്ചത്.

ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യൻ അംബാസിഡർ സയ്യിദ് അക്ബറുദ്ദീൻ ട്വിറ്ററിലൂടെ ഇക്കാര്യത്തിനു സ്ഥിരീകരണം നൽകി. ലോകം കണ്ട എക്കാലത്തേയും മികച്ച സംഗീത പ്രതിഭകൾ തങ്ങളുടെ ഈണങ്ങളുമായി കടന്നുചെന്ന വേദിയിലാണു റഹ്മാനും ഇടമൊരുങ്ങുന്നത്.  ഓസ്കറും ഗോൾഡൻ ഗ്ലോബും അടക്കം ലോകോത്തര സംഗീത പുരസ്കാരങ്ങളെല്ലാം നേടിയെടുത്ത സംഗീതജ്ഞനെ തേടിയെത്തുന്ന മറ്റൊരു മഹത്തായ അംഗീകാരം കൂടിയാകുമിത്.

Your Rating: