Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജീവ് ആലുങ്കലിന്റെ കവിത വത്തിക്കാനിൽ അവതരിപ്പിക്കുന്നു

rajeev

ഗാനരചയിതാവ് രാജീവ് ആലുങ്കൽ മദർ തെരേസയെക്കുറിച്ച് എഴുതിയ തെരേസാമ്മ എന്ന കവിത സെപ്റ്റംബർ നാലിനു വത്തിക്കാനിൽ മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ മാർപാപ്പയ്ക്കു സമർപ്പിക്കും. കവിതയുടെ ഇംഗ്ലീഷ് പരിഭാഷ അവിടെ വായിക്കുകയും ചെയ്യും.

മദർ തെരേസയുടെ ജന്മദിനമായ ഈ മാസം 26 നു മാവേലിക്കരയിൽ നടക്കുന്ന ചടങ്ങിൽ ബിഷപ് ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ് ചുനക്കര ജനാർദനൻ നായർക്കു നൽകി കവിതയുടെ മലയാളം-ഇംഗ്ലീഷ് പതിപ്പുകൾ പ്രകാശനം ചെയ്യും.