Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാകേന്ദു: സാഹിത്യോത്സവം നാളെ തുടങ്ങും 

Rakendu Logo Col IMG

സി കെ ജീവൻ ട്രസ്റ്റിന്റെ  ആഭിമുഖ്യത്തിൽ നടക്കുന്ന രാകേന്ദു സംഗീതോത്സവത്തിലെ സാഹിത്യോത്സവം നാളെ മുതൽ കോട്ടയം ബസേലിയസ് കോളജിൽ നടക്കും.  ജനുവരി 12  മുതൽ 15വരെ എം ടി സെമിനാരി ഹയർ സെക്കണ്ടറി  സ്‌കൂളിലാണ് സംഗീതോത്സവം നടക്കുക.

കോട്ടയം ജില്ലയിലെ കോളജ്-സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടക്കുന്ന ചലച്ചിത്രഗാന ആലാപനമത്സരം രാവിലെ ഒൻപതിന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്‌ഘാടനം ചെയ്യും.  തുടർന്ന് കോളജ് വിദ്യാർത്ഥികൾക്കുള്ള പ്രണയഗാനങ്ങളുടെ ആലാപനമത്സരവും ഉച്ചക്ക് ശേഷം ഹൈസ്‌കൂൾ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കുള്ള ഓ എൻ വി  ഗാന ആലാപനമത്സരവും നടക്കും. ഒരു കോളേജിൽനിന്ന് രണ്ടു വീതം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും  ഹയർ സെക്കണ്ടറിയിൽ നിന്നും ഹൈസ്‌കൂൾനിന്നും ഓരോ ആൺകുട്ടിയും പെൺകുട്ടിയും അടക്കം നാല് കുട്ടികൾക്കും പങ്കെടുക്കാം. മത്സരാർത്ഥികൾ  സാക്ഷിപത്രവും പാടുന്ന പാട്ടിന്റെ വിവരങ്ങളും (രചന, സംഗീതം, ആലാപനം, സിനിമ) സഹിതം  എത്തുക 

കോട്ടയം ബസേലിയസ് കോളജിൽ സാഹിത്യ അക്കാദമിയുമായി ചേർന്നു ചൊവ്വ  നടത്തുന്ന  ഓ എൻ വി സാഹിത്യ സെമിനാർ ഡോ എം തോമസ് മാത്യു ഉദ്‌ഘാടനം ചെയ്യും. അക്കാദമി സെക്രട്ടറി കെ പി മോഹനൻ, ഡോ. പി സോമൻ, കെ വി സജയ്,  ഡോ മ്യൂസ് മേരി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. വൈകുന്നേരം അക്കാദമി ചെയർമാൻ വൈശാഖൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീൽ ഉദ്‌ഘാടനം ചെയ്യും. പ്രൊ വൈസ് ചാൻസലർ ഡോ ഷീന ഷുക്കൂർ ചടങ്ങിൽ വിശിഷ്ടാതിഥി ആയിരിക്കും.  

  

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുമായി ചേർന്നു  ബുധാഴ്ച നടത്തുന്ന മലയാള ചലച്ചിത്രഗാനം: ചരിത്രം, സാഹിത്യം, സംഗീതം സെമിനാർ  ചലച്ചിത്ര അക്കാദമി ഉപാധ്യക്ഷ ബീന പോൾ ഉദ്‌ഘാടനം ചെയ്യും. രമേശ് ഗോപാലകൃഷ്ണൻ, ഡോ പി എസ രാധാകൃഷ്ണൻ, ഷിബു മുഹമ്മദ്, സി. എസ മീനാക്ഷി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. അന്വേഷണങ്ങൾ :ഡോ സെൽവി സേവ്യർ (ബസേലിയോസ്  കോളജ്, ഫോൺ 9495319425). 

സി കെ ജീവൻ ട്രസ്റ്റും എസ ബി ടി യും സാഹിത്യ അക്കാദമിയും ചലച്ചിത്ര അക്കാദമിയും ബസേലിയസ് കോളജും എം ടി സെമിനാരി ഹയർ സെക്കണ്ടറി  സ്കൂളും സംയുക്തമായിട്ടാണ് രാകേന്ദു സാഹിത്യ-സംഗീതോത്സവം സംഘടിപ്പിക്കുന്നത്.