Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആടിപ്പാടി കങ്കണ; രംഗൂണിലേത് തകർപ്പൻ ഡാൻസ്

kangana-rangoon

കങ്കണ റണൗട്ടും ഷാഹിദ് കപൂറും സെയ്ഫ് അലി ഖാനും അഭിനയിക്കുന്ന രംഗൂണിലെ ആദ്യ ഗാനം പുറത്തിറങ്ങി. ബ്രിട്ടിഷ് ഓഫിസർമാരുടെ മുൻപിൽ ആടിപ്പാടുന്ന കങ്കണയാണ് ദൃശ്യങ്ങളിൽ. സ്വതവേ ആ മുഖത്തുള്ള ആത്മവിശ്വാസത്തിന്റെ പ്രസരിപ്പ് പാട്ടിനുമുണ്ട്. ബ്ലഡി ഹെൽ എന്നാണു പാട്ടിന്റെ പേര്. ഗുൽ‌സാറിന്റെ വരികൾക്ക് വിശാൽ ഭരദ്വാജ് ഈണമിട്ട് സുനീതി ചൗഹാൻ പാടിയ പാട്ടാണ്. ഇന്ത്യൻ‌ സംഗീത ലോകം കേട്ട ഏറ്റവും ത്രസിപ്പാർന്ന ഐറ്റം നമ്പരുകളിൽ ഒന്നാകും ഇതെന്നുറപ്പ്. മുടി ബോയ്ക്കട്ട് ചെയ്ത് വേറിട്ട വസ്ത്രധാരണ രീതിയുമായി കങ്കണ ആടിപ്പാടുന്ന രംഗങ്ങൾ രസകരമാണ്. 

കങ്കണയുടെ മൂന്ന് ഡാൻസ് നമ്പറുകളാണ് ചിത്രത്തിലുള്ളത്. രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രമെത്തുന്നത്. രണ്ടാം ലോക മഹാ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇതള്‍വിരിയുന്ന ഒരു ത്രികോണ പ്രണയകഥയാണ് രംഗൂണ്‍. ആ കാലഘട്ടത്തിലെ ഒരു പ്രശസ്തയായ നടിയായിട്ടാണ് കങ്കണയെത്തുന്നത്.

ജൂലിയ എന്നണു കഥാപാത്രത്തിന്റെ പേര്. "ജൂലിയ ഏറ്റവും മികച്ചതാണെന്ന് തെളിയിക്കപ്പെടേണ്ടത് ഈ പാട്ടു രംഗത്തിലൂടെയാണ്. അതിനായി അത്യധ്വാനം തന്നെ നടത്തണം. ഇത്രയേറെ പരിശ്രമിച്ച് മുൻപൊരിക്കലും പരിശീലനം നടത്തിയിട്ടില്ലം. കയ്യും കാലുമൊക്കെ ഒടിഞ്ഞാലും വേണ്ടില്ല എന്നാണു ചിന്തിച്ചത്". കങ്കണ പറഞ്ഞു. 

നോര്‍വേ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കൊറിയോഗ്രാഫർ സുദേഷ് അധാനയെയാണ് സംവിധായകൻ വിശ്വാൽ ഭരദ്വാജ് കങ്കണയെ പരിശീലിപ്പിക്കാൻ കൊണ്ടുവന്നത്. സാജിദ് നദിയാ‍ദ്‍വാല നിർമ്മിക്കുന്ന ചിത്രം ഫെബ്രുവരി 24ന്  റിലീസിനെത്തും. 

Your Rating: