Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രെയിലറിനേക്കാൾ ഹോട്ട് ഈ പാട്ട്: പ്രണയാര്‍ദ്രരായി സെയ്ഫും കങ്കണയും

rangoon-song

കങ്കണയും സെയ്ഫും അഭിനയിക്കുന്ന രംഗൂണിലെ പോസ്റ്ററും ട്രെയിലറും എല്ലാം ചർച്ചയായിരുന്നു. ചൂടൻ രംഗങ്ങൾ തന്നെയായിരുന്നു കാരണം. രംഗൂണിലെ രണ്ടാം ഗാനവും അതുപോലെ തന്നെ. ചുംബനരംഗങ്ങളും മറ്റുമായി സൂപ്പർ ഹോട്ട് ആണ് പാട്ടിലെ മിക്ക സീനുകളും. ബോളിവു‍ഡ് ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും ഹോട്ടായ പാട്ടുകളിലൊന്നാണിത്.

യേ ഇഷ്ഖ് ഹേ എന്ന പാട്ട് പാടിയിരിക്കുന്നത് അരിജിത് സിങ് ആണ്. സെയ്ഫും കങ്കണയും തമ്മിലുള്ള പ്രണയത്തിന്റെ ആഴമാണ് പാട്ടിൽ ചിത്രീകരിച്ചിരിക്കുന്നത്. അരിജിത് സിങിന്റെ സ്വരം അതിനോട് ഏറെ ചേർന്നു നിൽക്കുന്നു. ഗുൽസാറിന്റെ വരികൾക്ക് വിശാൽ ഭരദ്വാജിന്റേതാണ് ഈണം. രണ്ടാം ലോക മഹാ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു പ്രണയകഥയാണ് രംഗൂണ്‍. അഭിനേത്രിയായി കങ്കണ ആക്ഷനും അഭിനയവുമായി തകര്‍പ്പൻ പ്രകടനമാണ് ചിത്രത്തിൽ നടത്തിയിരിക്കുന്നതെന്ന് അണിയറ പ്രവർത്തകർ സൂചന നൽകുന്നു. ഇതിനു മുൻപ് പുറത്തിറങ്ങിയ ബ്ലഡി ഹെൽ എന്ന പാട്ടിൽ മികച്ചൊരു നൃത്തമാണ് കങ്കണ അവതരിപ്പിച്ചത്. 

ഷാഹിദ് കപൂറാണ് മറ്റൊരു പ്രധാന വേഷത്തിൽ. വിശാൽ ഭരദ്വാജ് സംവിധാനം ചെയ്യുന്ന ചിത്രം സാജിദ് നദിയ‍ാദ്‍വാലയാണ് നിർമ്മിക്കുന്നത്.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.