Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രഞ്ജിനി ഹരിദാസ് വീണ്ടും ഗായികയായി

ranjini-haridas

ഇംഗ്ലീഷ് കലർന്ന മലയാളം പറഞ്ഞ് മലയാളം ടി വി ചാനലുകളിലെ അവതാരികയായെത്തിയ രഞ്ജിനി പിന്നീട് ഗായികയാകുന്നതും നമ്മൾ കണ്ടു. ഇപ്പോഴിതാ വീണ്ടും രഞ്ജിനിയിൽ നിന്ന് മറ്റൊരു ഗാനം കൂടി. ഹീറോയിൻ എന്ന മലയാള ചിത്രത്തിലേക്കാണ് രഞ്ജിനിയുടെ ആലാപനം. മലയാളവും ഇംഗ്ലിഷും കലർന്ന വരികൾ പാടി രഞ്ജിനി തനിക്കുള്ളിലെ ഗായികയെ കൂടുതൽ പരിചയപ്പെടുത്തുന്നു. ഇതിനു മുൻപ് തിരക്കഥ എന്ന ചിത്രത്തിലേക്ക് ഒന്നോടൊന്നു ചേർന്ന്... എന്ന ഗാനം രഞ്ജിനി പാടിയിരുന്നു.

ഷാൻ കേച്ചേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹീറോയിൻ. ഇഷാൻ ദേവും ഹരി പി നായരും രാജീവ് ഗോപാലും ചേർന്നാണ് പാട്ടിന് വരികളെഴുതിയത്. ബാലഗോപാൽ ആർ ആണ് സംഗീതം. അവതാരികയായി ഒരുപാട് വിമർശനവും അതുപോലെ സ്നേഹവും നേടിയെടുത്ത വ്യക്തിയാണ് രഞ്ജിനി. മലയാളം ഉച്ഛാരണത്തിൽ തുടങ്ങി തെരുവു നായ വിഷയം വരെ നീളുന്ന രഞ്ജിനി വിവാദങ്ങൾ നമ്മൾ കേട്ടതാണ്. പുതിയ പാട്ടിന്റെ മേക്കിങ് വിഡിയോയിൽ രഞ്ജിനി തന്നെ പറയുന്നുണ്ട് ഇനി ഇതിനെന്തൊക്കെ കേക്കണോ ആവോയെന്ന്...എന്തു തന്നെയായാലും രഞ്ജിനിയുടെ പാട്ട് രസകരം തന്നെ.

Your Rating: