Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാഡിയെപ്പറ്റി വന്ന വാർത്ത വ്യാജം; വീട്ടിലുള്ളവരെ അപകീർത്തിപ്പെടുത്തരുത്

ranjini-jose

ഗായിക രഞ്ജിനി ജോസിന്റെ കുടുംബത്തിന്റെ പേരിൽ വ്യാജ വാർത്തകൾ പരക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. സാമ്പത്തിക തട്ടിപ്പ്, പണമിടപാട് കേസ് തുടങ്ങി ഏറ്റവുമൊടുവിൽ രഞ്ജിനിയുടെ പിതാവ് അറസ്റ്റിലാണെന്നു വരെ വാർത്തകൾ വന്നു. ഇതിലെല്ലാം എന്തെങ്കിലും വാസ്തവമുണ്ടോ? രഞ്ജിനി മനോരമ ഒാൺലൈനോട് ഇതിന്റെ പിന്നിലെ സത്യാവസ്ഥയെക്കുറിച്ച് പറയുന്നു.

ഡാഡി അറസ്റ്റിലാണെന്ന വാർത്ത വരുന്ന സമയത്ത് ഞാനും ഭർത്താവും എന്റെ ഷോയുമായി ബന്ധപ്പെട്ട് കുവൈത്തിലായിരുന്നു. അപ്പോഴാണ് വാർത്ത കാണുന്നത്. ഞാൻ ഉടനെ വീട്ടിലേക്ക് വിളിച്ചു. അപ്പോൾ ഡാഡിയും മമ്മിയും വീട്ടിലുണ്ട്, വാർത്തയറിഞ്ഞ് കുറെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം അവരെയും വിളിച്ചിരുന്നു. എന്റെ ഡാഡി ബിസിനിസുകാരാനാണ്, അങ്ങനെ ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പൊലീസ് സ്റ്റേഷനിൽ പോകേണ്ടി വന്നിട്ടുണ്ടാവാം, എസ് ഐ ഡാഡിയുടെ സുഹൃത്താണ്. അതുകൊണ്ട് തന്നെ കാര്യങ്ങൾ സംസാരിക്കാനായി വിളിച്ചിരുന്നു. അതിന് അറസ്റ്റ് എന്നൊക്കെ പറയുന്നതെന്തിനാണ്്? രണ്ടും തമ്മിൽ ആകാശവും ഭൂമിയും പോലുള്ള വ്യത്യാസമുണ്ട്.

മഞ്ഞപ്പത്രങ്ങളാണ് ഇത്തരം വ്യാജ വാർത്തകൾ നൽകുന്നത്. എന്റെ കരിയർ തുടങ്ങിയിട്ട്്16 വർഷമായി. വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ ഒരു ചീത്തപ്പേരും ഇന്റസ്ട്രിയിൽ ഇതുവരെ വരുത്തിയിട്ടില്ല. എന്റെ പിതാവിനെ ക്കുറിച്ച് ആരും മോശം പറയില്ല. ഡാഡിയുടെ ബിസിനസിൽ കൊടുക്കൽ വാങ്ങലുകൾ ഉണ്ടാകാം. അത് അദ്ദേഹം തീർത്തുകള്ളും. അതും എന്റെ ജീവിതവുമായി കൂട്ടിക്കുഴച്ച് വാർത്തകൾ നൽകുന്നതെന്തിനാണെന്ന് മനസിലാകുന്നില്ല. അദ്ദേഹത്തെ അപമാനിക്കുന്ന തരത്തിലാണ് വാർത്തകൾ വന്നത്. എന്റെ വിവാഹത്തിന് പണം വാങ്ങി എന്നു പറഞ്ഞാണ് ആദ്യം വാർത്തകൾ വന്നു തുടങ്ങിയത്. അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. ഇത്തരം വ്യാജ വാർത്ത ചമയ്ക്കുന്നവർ സ്വന്തം കുടുംബത്തിലുള്ളവരെക്കുറിച്ചും ചിന്തിക്കണം. അവർക്കും അച്ഛനും അമ്മയും ഭാര്യയും മകളുമൊക്കെ ഉണ്ടാവും.

ഇൻഡസ്ട്രിയിൽ എല്ലാവരും ഇത്തരം പ്രശ്നങ്ങൾ നേരിടുന്നവരാണ്. അതുകൊണ്ടു തന്നെ ഇതൊന്നും കാര്യമാക്കേണ്ടെന്നാണ് അവർ പറയുന്നത്. എല്ലാവർക്കും തങ്ങൾക്ക് നേരിട്ട സമാന അനുഭവങ്ങൾ പങ്കുവയ്ക്കാനുണ്ടാവും. എന്റെ പാട്ടുമോശമായാൽ നിങ്ങൾക്കു എന്നെ വിമർശിക്കാം. അവളുടെ പാട്ട് കൊള്ളില്ല എന്നു പറയാം. എന്നാൽ എന്റെ അച്ഛനും അമ്മയും ഭർത്താവുമെവല്ലാം വ്യത്യസ്ത വ്യക്തികളാണ്. അവരെ അപകീർത്തിപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുക. നമ്മളെ പറയുന്നത് പോലെയല്ല. നമ്മുടെ മാതാപിതാക്കളെകുറിച്ച് പറയുന്നത്. അവർക്ക് ഇതൊന്നും താങ്ങാനുള്ള കരുത്തില്ല,. ദയവു ചെയ്ത് ഞങ്ങളെ വെറുതെ വിടുക .രഞ്ജിനിയുടെ ശബ്ദം ഇടറി.