Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്നേഹത്തിന്റെ സൂഫി ഗാനവുമായി രഞ്ജിനി

ana-al-haq-ranjini-jose

നബിദിനത്തിൽ സ്നേഹത്തിന്റെ സൂഫി ഗാനവുമായി പ്രശസ്ത ഗായിക രഞ്ജിനി ജോസ് എത്തുന്നു. അനൽ‍ ഹഖ് എന്നു പേരിട്ടിരിക്കുന്ന ഈ മ്യൂസിക്കൽ വിഡിയോയിൽ പാടി അഭിനയിച്ചിരിക്കുന്നത് രഞ്ജിനി തന്നെയാണ്. 

ദൈവം എന്നിൽ കുടികൊള്ളുന്നു എന്ന സത്യത്തെ ആസ്പദമാക്കിയാണു വിഡിയോ ചെയ്തിരിക്കുന്നത്. ദൈവത്തെ തിരഞ്ഞുള്ള യാത്രയില്‍ കണ്ടത് തന്നെത്തന്നെയാണെന്ന തത്വമാണ് വിഡിയോയുെട സത്ത. ഫസിലുദ്ദീൻ തങ്ങൾ എന്ന കുടുംബ സുഹൃത്തിൽ നിന്നാണ് രഞ്ജിനിക്ക് ഈ ആശയം കിട്ടിയത്. അദ്ദേഹത്തിൽ നിന്നു പ്രചോദനമുൾക്കൊണ്ടാണ് വിഡിയോ ചെയ്യുന്നത്.

സന്തോഷ് ചന്ദ്രനാണ് സംഗീതം. പ്രേമം ഉൾപ്പെടെയുള്ള ചിത്രങ്ങൾക്കു വരികളെഴുതിയ ശബരീഷ് വർമയുടേതാണ് വരികൾ. ഛായാഗ്രഹണം നീൽ ഡി കുഞ്ഞ. അമ്പിളി എസ് രംഗനാണു സംവിധാനം.  ആൽബം ലോകമെമ്പാടും റിലീസ് ചെയ്യും. 

Your Rating: