Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരുഭൂമിയിലെ ആനയ്ക്കു പൂരം പോലൊരു പാട്ടുമായി രതീഷ് വേഗ

ratheesh-vega-biju

പൂരം പോലൊരു പാട്ട്. അതായിരുന്നു മരൂഭൂമിയിലെ ആന എന്ന ചിത്രത്തിലെ ഒരു പാട്ടിനെക്കുറിച്ച് സംവിധായകൻ വികെ പ്രകാശ് രതീഷ് വേഗയോട് പറ‍ഞ്ഞത്. രതീഷ് വേഗയാവട്ടെ ആ പാട്ട് പൂരങ്ങളുടെ പൂരമായ തൃശൂർ പൂരമാക്കി മാറ്റി. ബിജു മേനോൻ അഭിനയിക്കുന്ന പുതിയ ചിത്രമാണ് മരൂഭൂമിയിലെ ആന. ഒരൊറ്റ ദിവസം കൊണ്ട് യുട്യൂബിലടെ എഴുപതിനായിരത്തോളം പ്രാവശ്യമാണു പ്രേക്ഷകർ ഈ പാട്ടു വീക്ഷിച്ചത്.

പാട്ട്  വിജയ് യേശുദാസാണു ഗാനം ആലപിച്ചിരിക്കുന്നത്. ബി.കെ. ഹരിനാരായണന്റെ വരികളെഴുതിയത്. ആടുപുലിയാട്ടത്തിനു ശേഷം രതീഷ് വേഗ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് മരുഭൂമിയലെ ആന. ആടുപുലിയാട്ടത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. അതിനു തൊട്ടുപിന്നാലെയെത്തിയ ഗാനവും ഹിറ്റായി. 

വൈ.വി രാജേഷാണു മരുഭൂമിയിലെ ആനയുടെ തിരക്കഥ. ഡേവിഡ് കാച്ചപ്പള്ളിയാണു നിർമ്മാണം. സംസ്കൃതി ഷേണായി, കൃഷ്ണ ശങ്കർ എന്നിവരാണു മറ്റു പ്രധാന താരങ്ങൾ. പാട്ടിന് മികച്ച അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ബിജു മേനോന്റെ അടുത്തിടെ ഇറങ്ങിയ പാട്ടുകളിൽ ഏറ്റവും ജനപ്രീതിയാർജിച്ച ഗാനമായി ഇത് മാറിക്കഴിഞ്ഞു. 

Your Rating: