Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റീമിക്സ് ചെയ്യാൻ കൂടാമോയെന്ന് റഹ്മാൻ; ആവേശത്തിൽ ആരാധകർ

a-r-rahman

ഇന്ത്യയിൽ ഏറ്റവും അധികം കവർ സോങുകളും വിഡിയോകളും ഇറങ്ങാറ് ഏ ആർ റഹ്മാൻ സംഗീത സംവിധാനം നിർവ്വഹിച്ച ഗാനങ്ങൾക്കാണ്. എന്നാലിപ്പോൾ റഹ്മാന്‍ തന്നെ തന്റെ ഒരു പാട്ടിന് മറ്റൊരു വേർഷൻ ഇറക്കാൻ തീരുമാനിച്ചിരിക്കയാണ്. അതിനു നമ്മുടെ സഹായം കൂടി റഹ്മാന് വേണം.

ഊർവശീ ഊർവശീ ടേക്ക് ഇറ്റ് ഈസി ഊർവശീ... എന്ന പാട്ടിനാണ് റഹ്മാന്‍ മറ്റൊരു വേര്‍ഷൻ തയ്യാറാക്കുന്നത്. തീർത്തും രസകരമായ ആകർഷണീയമായ വേർഷനാണ് വേണ്ടത്. രാഷ്ട്രീയപരമായും സാമൂഹികമായും നിരവധി സംഭവ വികാസങ്ങൾ നടക്കുന്ന സാഹചര്യത്തിലൂടെയാണല്ലോ നമ്മൾ കടന്നുപോകുന്നത്. അതുകൊണ്ട് അവ ഉപയോഗിച്ച് ചരണം ചെയ്യാമെന്ന് വിചാരിക്കരുത്. കാരണം അത്തരം കാര്യങ്ങളൊന്നും റഹ്മാന് വേണ്ട. അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ഹിലരി ക്ലിന്റൺ, ഡൊണാ‍ൾഡ് ട്രംപ് എന്നിവരും പിന്നെ നമ്മുടെ നോട്ടു വിവാദം അങ്ങനെയുള്ള സംഗതികളൊന്നും റഹ്മാനു വേണ്ട. മറ്റെന്തെങ്കിലും കാര്യത്തിലൂന്നിയാണ് ചിരിയുണർത്തുന്ന ചരണം തയ്യാറാക്കേണ്ടത്. 

ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം റഹ്മാൻ ആരാധകരുമായി പങ്കുവച്ചത്. ആവേശത്തോടെ അവർ പ്രതികരിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്. രസിപ്പിക്കാൻ കൂടുതൽ കരുത്തോടെ ഊർവശീ പാട്ട് എത്തുമെന്ന് പ്രതീക്ഷിക്കാം.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.