Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആകാശവാണിയിൽ രമ്യ നമ്പീശന്റെ ഗാനം

Remya Nambeesan

പാട്ടിലൂടെ മലയാളികളെ വിസ്മയിപ്പിച്ച നായികയാണ് രമ്യ നമ്പീശൻ. ബാച്ച്ലർ പാർട്ടി, തട്ടത്തിൻ മറയത്ത്, ഇംഗ്ലീഷ്, ഫിലിപ്സ് ആന്റ് ദ മങ്കി പെൻ, ഓം ശാന്തി ഓശാന തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടി പാട്ടു പാടിയിട്ടുള്ള രമ്യാ നമ്പീശൻ തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിലും പിന്നണി പാടിയിട്ടുണ്ട്. രമ്യ വീണ്ടും പാട്ടു പാടുന്നൂ കാവ്യ മാധവൻ നായികയായുന്ന ആകാശവാണി എന്ന ചിത്രത്തിന് വേണ്ടി. ഫിലിപ്പ് ആന്റ് ദ മങ്കി പെന്നിന്റെ സംഗീത സംവിധായകനും രമ്യയുടെ സഹോദരനുമായ രാഹുൽ നമ്പീശനാണ് ചിത്രത്തിന് ഈണം പകരുന്നത്. മായും സന്ധ്യേ എന്ന് തുടങ്ങുന്ന ഗാനമായിരിക്കും രമ്യ പാടുന്നത്.

രാഹുൽ നമ്പീശനെ കൂടാതെ അനിൽ ഗോപാലൻ, അന്ന കാതറീന തുടങ്ങിയവരും ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നുണ്ട്. ആകാശ്, വാണി എന്നീ ദമ്പതികളുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ആകാശായി വിജയ് ബാബുവും വാണിയായി കാവ്യ മാധവനുമെത്തുന്നു. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കാവ്യയുടെ തിരിച്ചുവരവ് ചിത്രമാണ് ആകാശവാണി. ആകാശിന്റേയും വാണിയുടേയും ജീവിതത്തിലെ താളപ്പിഴകളും. അവരവരുടെ കരിയറിൽ വിജയികളായ ഇരുവരും തമ്മിലുള്ള തർക്കങ്ങളെയും ഈഗോകളേയും ചുറ്റിപ്പറ്റിയാണ് ചിത്രം പുരോഗമിക്കുന്നത്.

ശ്യാമപ്രസാദിന്റെ സംവിധാന സഹായിയായിരുന്ന ഖായിസ് മില്ലെൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആകാശവാണി. റോയൽ സ്പ്ലെൻഡർ ക്രിയേഷൻസിന്റെ ബാനറിൽ പ്രവീൺ അറക്കലാണ് ചിത്രം നിർമിക്കുന്നത്. ലാലു അലക്സ്, സൈജു കുറുപ്പ്, ശ്രീജിത്ത് രവി, കൃഷ്ണൻ ബാലകൃഷ്ണൻ എന്നിവരാണ് മറ്റുതാരങ്ങൾ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.