Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്ത് കോടി ആൽബങ്ങൾ വിറ്റ് റിയാന്ന

Rihanna

അമേരിക്കയിൽ ഏറ്റവുമധികം പാട്ടുകൾ വിറ്റ താരങ്ങളിലൊരാളായിരിക്കുകയാണ് ബാർബേഡിയൻ പോപ്പ് താരം റിയാന്ന. ദ റിക്കോർഡിങ് അസോസിയേഷൻ ഓഫ് അമേരിക്ക പുറത്ത് വിട്ട കണക്കുപ്രകാരം പത്തുകോടിയിൽ അധികം ഗാനങ്ങളാണ് താരം യുണേറ്റഡ് സ്റ്റേറ്റ്സിൽ മാത്രം വിറ്റിരിക്കുന്നത്.

ആർഐഎഎയുടെ ചരിത്രത്തിൽ നിരവധി ഗോൾഡ്് (5 ലക്ഷം ഗാനങ്ങൾ), പ്ലാറ്റിനം(പത്ത് ലക്ഷം ഗാനങ്ങൾ) സർട്ടിഫിക്കേഷനുകൾ നൽകിയിട്ടുണ്ടെങ്കിലും, റിയാന്നയെപ്പോലെ ഇത്ര ചെറുപ്പത്തിൽ അവ കരസ്ഥമാക്കുന്ന താരങ്ങൾ വളരെ കുറവാണ്്. റിയാന്ന പത്ത് കോടി ഗാനങ്ങൾ വിൽക്കുന്ന ഗായികയായി മാറുക മാത്രമല്ല ആർഐഎഎയുടെ പത്ത് കോടി സർട്ടിഫിക്കറ്റ് ലഭിക്കുന്ന ആദ്യത്തെ താരവുമായി മാറിയിരിക്കുന്നു എന്നാണ് ദ റിക്കോർഡിങ് അസോസിയേഷൻ ഓഫ് അമേരിക്കയുടെ ചെയർമാൻ ആന്റ് സിഇഒ കെറി ഷെർമൻ പത്രക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. റിയാന്നയുടെ കരിയറിൽ ഏകദേശം 17 മൾട്ടി പ്ലാറ്റിനം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

റിയാന്ന തന്റെ ഏഴാമത്തെ സ്റ്റുഡിയോ ആൽബത്തിലെ ആദ്യഗാനം ബിച്ച് ബെറ്റർ ഹാവ് മൈ മണി പുറത്തിറക്കിയത് അടുത്തിടെയാണ്. പുറത്തിറങ്ങി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ബിച്ച് ബെറ്റർ ഹാവ് മൈ മണിയുടെ പത്ത് ലക്ഷം കോപ്പികളും ആൽബത്തിലെ ആദ്യ ഗാനമായ ഫോർ ഫൈവ് സെക്കന്റ്സിന്റെ ഇരുപത് ലക്ഷം കോപ്പികളുമാണ് വിറ്റത്. ബിച്ച് ബെറ്റർ ഹാവ് മൈ മണി 5 ലക്ഷം ആളുകളും പോൾ മെക്കാർട്ടിനിയും കാനിയേ വെസ്റ്റും റിയാന്നയും ഒന്നിക്കുന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതുവരെ 25 കോടി ആളുകൾ ഗാനം യുട്യൂബിലൂടെ കണ്ടുകഴിഞ്ഞു.

ലോകത്ത് ഏറ്റവും അധികം ഗാനങ്ങൾ വിറ്റ പാട്ടുകാരിൽ ഒരാളാണ് റിയാന്ന. റിയാന്നയുടെ 15 കോടിയിൽ അധികം ഗാനങ്ങളാണ് ലോകത്താകമാനം വിറ്റ് പോയിട്ടുള്ളത്. എട്ട്് ഗ്രാമി പുരസ്കാരങ്ങൾ, എട്ട് അമേരിക്കൻ മ്യൂസിക്ക് പുരസ്കാരങ്ങൾ, 22 ബിൽബോർഡ് മ്യൂസിക്ക് പുരസ്കാരങ്ങൾ തുടങ്ങി നിരവധി പുരസ്കാരങ്ങൾ റിയാന്നയെ തേടി എത്തിയിട്ടുണ്ട്. മ്യൂസിക്ക് സ്ട്രീമിങ് സൈറ്റായ സ്പോട്ടിഫൈ പുറത്തുവിട്ട കണക്കുപ്രകാരം തുടർച്ചയായ മൂന്നാം വർഷവും സ്പോട്ടിഫൈയിൽ ഏറ്റവുമധികം പ്രാവശ്യം തിരഞ്ഞ കലാകാരി റിയാന്ന ആയിരുന്നു. 2012ൽ ഫോബ്സ് മാസിക ലോകത്തെ ഏറ്റവും കരുത്തുറ്റ സെലിബ്രിറ്റിയായും ടൈം മാസിക ലോകത്തെ സ്വാധീനിച്ച നൂറ് വ്യക്തികളിൽ ഒരാളായും റിയാന്നയെ തിരഞ്ഞെടുത്തിട്ടുണ്ട്.