Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിയാന്നയ്ക്ക് ഒരു ഫോർമുല വൺ പ്രണയം

Rihanna - Lewis Hamilton

ഫോർമുല വൺ ട്രാക്കിൽ തീപാറുന്ന പ്രകടങ്ങളുടെ പ്രേരിൽ പ്രശസ്തനാണ് ലൂയിസ് ഹാമിൽടൺ. എന്നാൽ പുതിയ സീസണിലെ പ്രകടനത്തിന്റെ പേരിൽ മാത്രമല്ല ഇപ്പോൾ ഹാമിൽടൺ വാർത്തകളിൽ നിറയുന്നത്, റിയാന്നയുമായുള്ള പ്രണയത്തിന്റെ പേരിൽ കൂടിയാണ്. ബാർബേഡിയൻ പോപ്പ് താരം റിയാന്നയും എഫ് വൺ ഡ്രൈവർ ലൂയിസ് ഹാമിൽടണ്ണുമായുള്ള ഒരുമിച്ച് കറക്കമാണിപ്പോൾ ഹോളിവുഡിൽ ചൂടുപിടിച്ച ചർച്ച.

കരീബിയൻ ദ്വീപ് സമൂഹങ്ങളിൽ അവധി ആഘോഷിക്കാൻ പോയ ഇവരുടെ ചിത്രം പാപ്പരാസികൾ പകർത്തിയതോടെയാണ് ഗോസിപ്പുകളുടെ തുടക്കം. തുടർന്ന് ന്യൂയോർക്കിലും ഇവരെ ഒരുമിച്ച് കണ്ടെന്ന് അമേരിക്കൻ വെബ്‌സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതുവരെ താരങ്ങൾ ഗോസിപ്പുകളെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. നേരത്തെ റിയാന്നയും ഹോളിവുഡ് നടൻ ലിയനാർഡോ ഡികാപ്രിയോയും പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. മാത്രമല്ല ഡികാപ്രിയോയുടെ ലോസ് ആഞ്ചലസിലെ വീട്ടിലേയ്ക്ക്് റിയാന്ന താമസം മാറിയെന്നും ഒരു അമേരിക്കൻ പത്രം റിപ്പോർട്ട് ചെയ്യ്തിരുന്നു. എന്നാൽ അത് വെറും ഗോസിപ്പുകൾ മാത്രമാണെന്ന് റിയാന്ന അന്ന് അതേക്കുറിച്ച് പ്രതികരിച്ചിരുന്നു.

മേഴ്‌സിഡസ് എഎംജി ടീമിലെ അംഗമായ ലൂയിസ് ഹാമിൽടൺ എഫ് വണ്ണിലെ മിന്നും താരങ്ങളിലൊരാളാണ്. ബ്രിട്ടീഷ് എഫ് വൺ ടീമായ മക്‌ലാരണിന് വേണ്ടി മത്സരിച്ചുകൊണ്ട് 2007ൽ ഫോർമുല വൺ കരിയർ ആരംഭിച്ച ഹാമിൽടൺ ആദ്യ സീസണിൽ 2-ാം സ്ഥാനത്തും രണ്ടാം സീസണിൽ ഒന്നാം സ്ഥാനത്തുമെത്തി. പുതുമുഖമായി എത്തി ഏറ്റവും കൂടുതൽ പോഡിയം ഫിനിഷുകൾ നടത്തിയ താരം, വേൾഡ് ചാമ്പ്യൻഷിപ്പ് പട്ടം കൈക്കലാക്കിയ ഏറ്റവും പ്രായം കുറഞ്ഞതാരം, അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും കൂടുതൽ വിജയം നേടിയ താരം തുടങ്ങിയ നിരവധി റെക്കൊർഡുകൾക്കുടമയാണ് ഹാമിൽടൺ. നേരത്തെ പുസിക്യാറ്റ് ഡോൾസ് എന്ന ബാൻഡിലെ ഗായിക നിക്കോൾ ഷേസിംഗറുമായി പ്രണയത്തിലായിരുന്ന ഹാമിൽടൺ അവരുമായി പിരിഞ്ഞതിന് ശേഷമാണ് റിയാന്നയുമായി അടുത്തത്.

ബാർബേഡിയൻ പോപ്പ് ഗായികയായ റിയാന്ന ലോകത്ത് ഏറ്റവും അധികം ഗാനങ്ങൾ വിറ്റ പാട്ടുകാരിൽ ഒരാളാണ്. റിയാന്നയുടെ 15 കോടിയിൽ അധികം ഗാനങ്ങളാണ് ലോകത്താകമാനം വിറ്റ് പോയിട്ടുള്ളത്. എട്ട് ഗ്രാമി പുരസ്‌കാരങ്ങൾ, എട്ട് അമേരിക്കൻ മ്യൂസിക്ക് പുരസ്‌കാരങ്ങൾ, 22 ബിൽബോർഡ് മ്യൂസിക്ക് പുരസ്‌കാരങ്ങൾ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ റിയാന്നയെ തേടി എത്തിയിട്ടുണ്ട്. മ്യൂസിക്ക് സ്ട്രീമിങ് സൈറ്റായ സ്‌പോട്ടിഫൈ പുറത്തുവിട്ട കണക്കു പ്രകാരം തുടർച്ചയായ മൂന്നാം വർഷവും സ്‌പോട്ടിഫൈയിൽ ഏറ്റവും അധികം പ്രാവശ്യം തിരഞ്ഞ കലാകാരി റിയാന്ന ആയിരുന്നു. 2012ൽ ഫോബ്‌സ് മാസിക ലോകത്തെ ഏറ്റവും കരുത്തുറ്റ സെലിബ്രിറ്റിയായും ടൈം മാസിക ലോകത്തെ സ്വാധീനിച്ച നൂറ് വ്യക്തികളിൽ ഒരാളായും റിയാന്നയെ തിരഞ്ഞെടുത്തിട്ടുണ്ട്.