Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിയാന്ന ഡിയോറിന്റെ മുഖമാകുന്ന ആദ്യ കറുത്ത വർഗക്കാരി

Rihanna

പോപ്പ് താരം റിയാന്ന ഫ്രഞ്ച് ഫാഷൻ ഹൗസായ ഡിയോറിന്റെ അബാസിഡറാകുന്ന ആദ്യ കറുത്ത വർഗ്ഗക്കാരി. ഫ്രഞ്ച് ഫാഷൻ ഹൗസായ ഡിയോറിന്റെ 69 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു കറുത്തവർഗ്ഗക്കാരിയെ അവർ തങ്ങളുടെ മുഖമാക്കി മാറ്റുന്നത്. ഡിയോറിന്റെ സീക്രട്ട് ഗാർഡൻ ക്യാമ്പേനിന്റെ നാലാം പതിപ്പിൽ റിയാന്നയായിരിക്കും പ്രത്യക്ഷപ്പെടുക എന്ന് കമ്പനി അറിയിച്ചു കഴിഞ്ഞു. നേരത്തെ ജെന്നിഫർ ലോറൻസ്, നതാലി പോർട്ട്മാൻ തുടങ്ങിയവരായിരുന്ന സീക്രട്ട് ഗാർഡനിന്റെ പ്രചാരകർ.

ഗുച്ചി, അർമാണി, പൂമ തുടങ്ങിയവരുടെ ബ്രാൻഡ് അബാസിഡറാണ് റിയാന്ന. ഡിയോർ തന്നെ തിരഞ്ഞെടുത്തതിൽ അതീവ സന്തോഷമുണ്ടെന്നും ഡിയോറിന്റെ മുഖമാകുന്ന ആദ്യത്തെ കറുത്ത വർഗ്ഗകാരി ആകുന്നതിൽ അഭിമാനിക്കുന്നു എന്നുമാണ് റിയാന്ന അമേരിക്കൻ മാധ്യമങ്ങൾക്ക് നൽകി അഭിമുഖത്തിൽ പറഞ്ഞത്.

ലോകത്ത് ഏറ്റവും അധികം ഗാനങ്ങൾ വിറ്റതും ഏറ്റവും അധികം ആരാധകരുള്ളതുമായ പാട്ടുകാരിൽ ഒരാളാണ് റിയാന്ന. റിയാന്നയുടെ 15 കോടി ഗാനങ്ങളാണ് ലോകത്താകമാനം വിറ്റ് പോയിട്ടുള്ളത്. ഏഴ് ഗ്രാമി പുരസ്കാരങ്ങൾ, എട്ട് അമേരിക്കൻ മ്യൂസിക്ക് പുരസ്കാരങ്ങൾ, 22 ബിൽബോർഡ് മ്യൂസിക്ക് പുരസ്കാരങ്ങൾ തുടങ്ങി നിരവധി പുരസ്കാരങ്ങൾ റിയാന്നയെ തേടി എത്തിയിട്ടുണ്ട്.

മ്യൂസിക്ക് സ്ട്രീമിങ് സൈറ്റായ സ്പോട്ടിഫൈ പുറത്തുവിട്ട കണക്കു പ്രകാരം തുടർച്ചയായ മൂന്നാം വർഷവും സ്പോട്ടിഫൈയിൽ ഏറ്റവും അധികം പ്രാവശ്യം തിരഞ്ഞ കലാകാരി റിയാന്ന ആയിരുന്നു. 2012ൽ ഫോബ്സ് മാസിക ലോകത്തെ ഏറ്റവും കരുത്തുറ്റ സെലിബ്രിറ്റിയായും ടൈം മാസിക ലോകത്തെ സ്വാധീനിച്ച നൂറ് വ്യക്തികളിൽ ഒരാളായും റിയാന്നയെ തിരഞ്ഞെടുത്തിട്ടുണ്ട്.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer