Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശരിക്കും റിമി അങ്ങനെ പറഞ്ഞോ?

സ്റ്റേജിനെ തലയിലെടുത്ത് വച്ച് പാടുന്ന പാട്ടുകാരിയെന്ന് കളിയായിട്ടെങ്കിലും നമ്മൾ പറയാറുണ്ട് റിമി ടോമിയെ കുറിച്ച്. വരികളുടെ ഭാവപ്പകർച്ചയോടെ പാട്ടിനെ സുന്ദരമാക്കുമെങ്കിലും റിമി ലൈവായി നിന്ന് പാടുന്നത് കേൾക്കാനാണ് നമുക്കേറെയിഷ്ടം. പക്ഷ പാട്ടു മാത്രമല്ല, നല്ല അവതാരികയായും അഭിനേത്രിയായും റിമി കഴിവ് തെളിയിച്ചു. രണ്ടാമത് പറഞ്ഞത് റിമി ചിലപ്പോൾ സമ്മതിച്ചു തരില്ലായിരിക്കും. പക്ഷേ റിമി അഭിനയിച്ച രണ്ടു ചിത്രങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇതൊക്കെ ഇപ്പോൾ പറയുന്നതിന് കാരണമുണ്ട്. വിവാദങ്ങളെന്നും റിമിക്കു പിന്നാലെയുണ്ടായിരുന്നു . ഏറ്റവും പുതിയത് റിമിയുടെ സിനിമാ അഭിനയത്തിന് ഭർത്താവ് ഇടംകോലിടുന്നുവെന്നത് സംബന്ധിച്ച വാർത്തകളാണ്., ഭർത്താവ് റോയ്സ് ഇനി അഭിനയിക്കാൻ സമ്മതിക്കില്ലെന്ന് റിമി പറഞ്ഞുവെന്നാണ് വാർത്തകൾ. പക്ഷേ റിമി ശരിക്കും അങ്ങനെ പറഞ്ഞിരുന്നോ. മനോരമ ഓൺലൈന്റെ ഐ മീ മൈ സെൽഫിൽ റിമി ഇതിനുള്ള ഉത്തരം നൽകുന്നുണ്ട്. ഈ വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ മറ്റു മാധ്യമങ്ങൾ വളച്ചൊടിച്ച് ഭർത്താവ് അഭിനയിക്കേണ്ടെന്ന് പറഞ്ഞുവെന്നാക്കി. സിനിമയിൽ അഭിനയിച്ചത് ഏതു സാഹചര്യത്തിലായിരുന്നവെന്നും ഭർത്താവിന് ഇതെത്രത്തോളം ഇഷ്ടമായിരുന്നുമെന്നുമൊക്കെ റിമിയതിൽ വ്യക്തമായി പറയുന്നുണ്ട്.

സിനിമയിൽ അഭിനയിക്കുവാൻ എന്തുകൊണ്ട് തീരുമാനിച്ചുവെന്ന് ചോദിച്ചാൽ ഇപ്പോഴും അറിയില്ല. എന്തുകൊണ്ടെന്ന് ഇപ്പോഴും മനസിലാകുന്നില്ല. എന്ത് ധൈര്യത്തിന്റെ പുറത്ത് അത് സമ്മതിച്ചുവെന്നും അറിയില്ല. റോയ്സിന് ആദ്യം അഭിനയിച്ച അഞ്ചു സുന്ദരികളെന്ന ചിത്രം ഏറെ ഇഷ്ടമായിരുന്നു. ഇനിയൊരുപക്ഷേ ഒരു സിനിമ ചെയ്യട്ടേയെന്ന് ചോദിച്ചാൽ റോയ്സ് സമ്മതിക്കണെമെന്നില്ല. ഇതിവളുടെ അവാസനത്തെ ആഗ്രഹമോ മറ്റോ ആണെന്ന് വിചാരിച്ചാകും റോയ്സ് അത് സമ്മതിച്ചത്. അന്ന് ഷൂട്ടിങ് കഴിഞ്ഞ് മൂന്നാറിലെത്തിയപ്പോൾ റോയ്സ് ചോദിച്ചിരുന്നു നിനക്കിനി സിനിമയിൽ അഭിനയിക്കണോയെന്ന് അന്ന് ഞാൻ പറഞ്ഞു വേണ്ടാന്ന്. പതിവു പൊട്ടിച്ചിരിയുടെ അകമ്പടിയോടെയായിരുന്നു ഇതൊക്കെ റിമി പറഞ്ഞത്. റോയ്സ് തന്റെ ആഗ്രഹങ്ങൾക്ക് തടസം നിൽക്കുന്നുവെന്ന രീതിയിലുള്ള പരാമർശം ഒരിക്കലും റിമി പറഞ്ഞിട്ടില്ല ആ വീഡിയോയിൽ.

ജീവിതത്തിൽ ഉത്തരവാദിത്തങ്ങളിലേക്ക് കടക്കും മുൻപ് സിനിമ ചെയ്യണമെന്നു തീരുമാനിച്ചു. അന്നേരം ഒരു ഓഫർ വന്നു. നാളെ കുട്ടികളൊക്കെ ആയിക്കഴിഞ്ഞാൽ സിനിമ ചെയ്യണമെന്നുണ്ടായാൽ പോലും ആരും വിളിക്കണമെന്നില്ല. സിനിമ ചെയ്യുമ്പോൾ മോശം പറയരുതെന്നേ വിചാരിച്ചിരുന്നുള്ളൂ. അല്ലാതെ അതിൽ തിളങ്ങളണമെന്നൊന്നം വിചാരിച്ചിരുന്നില്ല. ജീവിതത്തിന്റെ ഓരോ നിമിഷവും ആഘോഷിക്കണമെന്ന ആഗ്രഹമുണ്ടെനിക്ക്. അതിന്റെ ഭാഗമായേ എല്ലാത്തിനേയും കണ്ടിട്ടുള്ളൂ. താനും റോയ്സും എത്രത്തോളം മനസിലാക്കിയാണ് ഓരോ തീരുമാനമെടുക്കുന്നതെന്നും തന്റെ ആഗ്രഹങ്ങളെ റോയ്സ് എത്രത്തോളം മാനിക്കാറുണ്ടെന്നുമൊക്കെ റിമി ആ വിഡിയോയിൽ പറഞ്ഞിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.