Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംഗീതത്തിലും ഒരു കൈ നോക്കാൻ ഋഷിരാജ് സിങ്

rishiraj-singh

കേരള പൊലീസിലെ പുലി എഡിജിപി ഋഷിരാജ് സിങ് ഒടുവിൽ സംഗീതത്തിലും ഒരു കൈ നോക്കാൻ തീരുമാനിച്ചു. കഴിഞ്ഞ മാസം ശാസ്ത്രീയ സംഗീത പഠനം തുടങ്ങിയതിനു പിന്നാലെ കൊല്ലം ടികെഎം എൻജിനിയീറിങ് കോളജിലെ പരിപാടിയിൽ സിങ് ആലപിച്ച ഗാനം വാട്സ്ആപ്പിലൂടെ വൈറലായിത്തുടങ്ങി. ‘ആരെയും ഭാവ ഗായകനാക്കും ആത്മസൗന്ദര്യമാണു നീ...’ എന്ന ഗാനം സിങ് തന്മയത്വത്തോടെ ആലപിക്കുമ്പോൾ സദസിൽ നിന്നു നീണ്ട കയ്യടി.

Rishiraj singh's Song

ജോലിത്തിരക്കു കഴിഞ്ഞ് എല്ലാ ദിവസവും വൈകിട്ട് ഏഴര മുതൽ എട്ടര വരെയാണു ഋഷിരാജ് സിങ്ങിന്റെ സംഗീത പഠനം. പൂജപ്പുര സ്വദേശി മഹേന്ദ്രന്റെ ശിക്ഷണത്തിലാണ് ശാസ്ത്രീയ സംഗീതത്തിന്റെ പ്രാരംഭപാഠങ്ങൾ അഭ്യസിക്കുന്നത്. കഴിഞ്ഞയാഴ്ച ടികെഎം കോളജിലെ വേദിയിൽ ചിലർ ഒന്നു രണ്ടു ഗാനങ്ങൾ ആലപിച്ചതോടെയാണ് സിങ്ങും പാടാൻ തയ്യാറായി മൈക്കിനു മുന്നിലെത്തിയത്. പുസ്തകത്തിൽ മലയാളത്തിൽ എഴുതിയ വരികൾ നോക്കി ‘ആരെയും ഭാവഗായകനാക്കും...’ ആലപിച്ചു തുടങ്ങിയപ്പോൾ താളത്തിനൊത്ത് സദസിൽ നിന്നു കൈയ്യടി ഉയർന്നു. പാട്ട് അവസാനിച്ചപ്പോൾ വൻ ഹർഷാരവും.

ആരോ മൊബൈൽ ഫോണിൽ പകർത്തിയ വിഡിയോ ആണിപ്പോൾ വാട്സ്ആപ്പിലൂടെ പ്രചരിക്കുന്നത്. യൂട്യൂബിലും അപ്‌ലോഡ് ചെയ്തിട്ടുണ്ട്. സിനിമയും സംഗീതവും കുട്ടിക്കാലം മുതലേ തന്റെ വീക്ക്നെസാണെന്നു ഋഷിരാജ് സിങ് പറഞ്ഞു. ആരെയും ഭാവഗായകനാക്കും, നീ മധു പകരൂ മലർ ചൊരിയൂ, ഒാമലാളെ കണ്ടു ഞാൻ പൂങ്കിനാവിൽ... തുടങ്ങിയവയാണ് ഇഷ്ടഗാനങ്ങൾ. നേരത്തേ പാടുമെങ്കിലും സംഗീതം ശാസ്ത്രീയമായി പഠിച്ചു തുടങ്ങിയതോടെ പാട്ട് മെച്ചപ്പെട്ടിട്ടുണ്ട്. ചടങ്ങുകളിൽ അവസരം കിട്ടിയാൽ ഇനിയും പാടും. - ഋഷിരാജ് സിങ് പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.