Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിറ്റ ഓറയുടെ പോയിസൺ

Rita Ora's - Poison

ബ്രിട്ടീഷ് പാട്ടുകാരി റിറ്റ ഓറയുടെ പുതിയ ഗാനം പോയിസൺ പുറത്തിറങ്ങി. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് റിറ്റ സിംഗിളുമായി എത്തുന്നത്. 2014 മാർച്ചിൽ പുറത്തിറക്കിയ ഐ വിൽ നെവർ ലെറ്റ് യു ഡൗൺ എന്ന സിംഗിളിന് ശേഷം റിറ്റ ഗാനങ്ങളൊന്നും പുറത്തിറക്കിയിരുന്നില്ല. കഴിഞ്ഞ മാസം അവസാനം ഗാനത്തിന്റെ ഓഡിയോ പുറത്തിറങ്ങിയെങ്കിലും വിഡിയോ ഇപ്പോൾ മാത്രമാണ് പുറത്തിറങ്ങുന്നത്. സൂപ്പർമോഡലായി മാറുന്ന യുവതിയായാണ് റിറ്റ വിഡിയോയിൽ എത്തുന്നത്. ഐ വിൽ നെവർ ലെറ്റ് യു ഡൗൺ എന്ന റിറ്റയുടെ രണ്ടാമത്തെ ആൽബത്തിലെ ഗാനമാണ് പോയിസൺ. ആൽബത്തിലെ ആദ്യ സിംഗിൾ ഐ വിൽ നെവർ ലെറ്റ് യു ഡൗൺ ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചിരുന്നു. ഇതുവരെ 10.2 കോടി ആളുകളാണ് ഗാനം യൂട്യൂബിലൂടെ മാത്രം കണ്ടിരിക്കുന്നത്.

പോയിസൺ...

ബ്രിട്ടീഷ് യുവ ഗായകരിൽ ശ്രദ്ധേയയാണ് റിറ്റ ഓറ. ആദ്യ ആൽബമായ ഓറയിലൂടെ തന്നെ പ്രശസ്തയായ റിറ്റ പുറത്തിറക്കുന്ന ആറാമത്തെ ഗാനമാണിത്. ഹൗ വി ഡു(പാർട്ടി), ആർ ഐ പി, ഷൈൻ യ ലൈറ്റ്, റേഡിയോ ആക്ടീവ്, ഐ വിൽ നെവർ ലെറ്റ് യു ഡൗൺ എന്നിവയാണ് മറ്റ് ഗാനങ്ങൾ. അക്കാദമി പുരസ്കാരത്തിന് നാമനിർദ്ദേശം ലഭിച്ചിട്ടുള്ള ഓറയ്ക്ക് ഗ്ലാമർ പുരസ്കാരം രണ്ട് വട്ടം ലഭിച്ചിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.