Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോപ്പിന് വേണ്ടി പാടാന്‍ റിത്ത ഓറ

rita-ora-in-vatican

പോപ്പ് ഗായിക റിത്ത ഓറ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വേണ്ടി ഗാനമാലപിക്കും. മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിനോട് അനുബന്ധിച്ച് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ സെപ്തംബര്‍ മൂന്നിനാണ് റിത്ത  പാടുന്നത്. 

റിത്ത തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഞാന്‍ വത്തിക്കാനിലേക്ക് പോകുന്നു. ഞാന്‍ നാളെ ഇവിടം വിടും. ജിമ്മി ഫാല്ലോണിനൊത്തുള്ള ദ റ്റുനൈറ്റ് ഷോ യില്‍ റിത്ത പറഞ്ഞു. മദര്‍ തെരേസയെപോലെ അല്‍ബേനിയന്‍ വംശജരായ മാതാപിതാക്കളുടെ മകളായിട്ടാണ് റിത്തയുടെ ജനനം.  നന്നേ ചെറുപ്പത്തിലേ മാതാപിതാക്കള്‍ക്കൊപ്പം ലണ്ടനിലേക്ക് കുടിയേറുകയായിരുന്നു. അല്‍ബേനിയായുടെ പരമ്പരാഗതമായ ഗാനങ്ങളായിരിക്കും റിത്ത വത്തിക്കാനില്‍ ആലപിക്കുന്നത്. വാട്ട് ചൈല്‍ഡ് ഈസ് ദിസ് എന്ന ഗാനവും ആലപിക്കും.

ബ്രിട്ടനിലെ അറിയപ്പെടുന്ന നടി കൂടിയാണ് റിത്ത. ആദ്യ ആല്‍ബമായ ഓറ പുറത്തിറങ്ങിയത് 2012 ല്‍ ആയിരുന്നു. യുകെയില്‍ നമ്പര്‍ വണ്‍ സ്ഥാനമായിരുന്നു ആല്‍ബത്തിന്.

Your Rating: