Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രുദ്രസിംഹാസനത്തിന്റെ സംഗീതം പുറത്തിറങ്ങി

Rudra Simhasanam music launch

അനന്തഭദ്രത്തിന് ശേഷം സുനിൽ പരമേശ്വരൻ തിരക്കഥ എഴുതി ഷിബു ഗംഗാധരൻ സംവിധാനം ചെയ്ത ചിത്രം രുദ്രസിംഹാസനത്തിന്റെ സംഗീതം പുറത്തിറങ്ങി. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ സംവിധായകൻ സത്യൻ അന്തിക്കാടാണ് ചിത്രത്തിന്റെ ഗാനങ്ങൾ പുറത്തിറക്കിയത്. ചിത്രത്തിന്റെ അണിയപ്രവർത്തകരും അഭിനേതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്രശസ്ത കവിയത്രി ജയശ്രീ കിഷോറാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. വിശ്വജിത്ത് ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നു.

സുരേഷ് ഗോപി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സുനിൽ പരമേശ്വരനും അനിലൻ മാധവനും ചേർന്നാണ് നിർമ്മിക്കുന്നത്. സുനിൽ പരമേശ്വരൻ കഥ, തിരക്കഥ, സംഭാഷണമെഴുതിയ രുദ്രസിംഹാസനത്തിൽ രുദ്രസിംഹനായി സുരേഷ്‌ഗോപിയും ഹൈമവതിയായി നിക്കി ഗിൽറാണിയും അഭിനയിക്കുന്നു. രൗദ്രതാളം എന്ന നോവലിന്റെ ചലചിത്രാവിഷ്‌കാരമാണ് രുദ്രസിംഹാസനം.

സുരേഷ് ഗോപിയേയും നിക്കി ഗിൽറാണിയേയും കൂടാതെ കനിഹ, നെടുമുടി വേണു, ദേവൻ, ശ്വേത മേനോൻ, സുധീർ കരമന,ഷാജോൺ, സുനിൽ സുഖദ, നിഷാന്ത് സാഗർ, ശാന്തകുമാരി തുടങ്ങിയവരും ചിതത്തിൽ അഭിനയിക്കുന്നുണ്ട്. ഹേമാംബിക ഗോൾഡൻ റേയ്‌സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം ജൂലൈ 31ന് തീയേറ്ററിലെത്തും.