Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാൽഗുഡി ഡെയ്സിലെ റഷ്യൻ പാട്ട്

കുറേ നല്ല പാട്ടുകളുമായാണ് മാൽഗുഡി ഡെയ്സ് എന്ന ചിത്രമെത്തിയത്. ഇതുവരെ ആ ചിത്രത്തിലൂടെ കേട്ട പാട്ടുകളെല്ലാം ആസ്വാദക പക്ഷത്തിന്റെ ഇഷ്ടം നേടി. ഇനി ചിത്രത്തിലെ റഷ്യൻ പാട്ട് കേൾക്കാം..സ്റ്റോയൻ ഗനേവിന്റെ സംഗീതത്തിൽ അബി ജേകബ്ബ് എഴുതി ക്ഷമ പാടിയ ഗാനം. ഹൃദ്യമായ ഗിത്താർ താളം ഭാഷ തീർക്കുന്ന അപരിചിതത്വത്തെ ഇല്ലാതാക്കി സംഗീതമിഷ്ടപ്പെടുന്ന ആരുടെയും മനസിലെത്തും. പ്രതീക്ഷയുടെ സന്ദേശം പങ്കിടുന്ന ഗാനം വ്യത്യസ്തമാർന്നതു തന്നെ. തീനാളത്തിനു ചുറ്റുമിരുന്ന് റഷ്യൻ താരങ്ങൾ പാടുന്ന രംഗമുള്ള പാട്ട് സംഗീതം പോലെ സുന്ദരം തന്നെ. റഷ്യൻ താരങ്ങളായ വെവാര കിരേവ, അലക്സാണ്ടർ മെദ്നികോവ്, യൂലിയ മഹാത്മ എന്നിവരാണ് പാട്ടു രംഗത്തിലുള്ള റഷ്യൻ താരങ്ങൾ. മാൽഗുഡി ഡെയ്സിലെ വിജയ് യേശുദാസ് പാടിയ നീർമിഴിയിൽ എന്ന പാട്ടും ഏറെ ശ്രദ്ദേയമായിരുന്നു. വിനോദ് ശ്രീകുമാർ വിവേക് ശ്രീകുമാർ വൈശാഖ് ശ്രീകുമാർ എന്നീ മൂന്ന് സഹോദരങ്ങളൊരുക്കുന്ന ചിത്രമാണ് മാൽഗുഡി ഡെയ്സ്. ഭാമ ഏറെക്കാലത്തിനു ശേഷം അഭിനയിച്ച മലയാള ചിത്രത്തിൽ അനൂപ് മേനോനാണ് നായകൻ.