Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്. ജാനകിയുടെ താരാട്ടു പാട്ടുമായി പത്തു കൽപനകൾ

s-janaki-last-song

പത്തു കൽപനകൾ എന്ന സിനിമയിൽ എസ് ജാനകി പാടിയ താരാട്ടു പാട്ട് പുറത്തിറങ്ങി. ഇനി ചലച്ചിത്രങ്ങളിലോ ആൽബങ്ങളിലോ പാടുന്നില്ലെന്ന് നേരത്തെ എൽ.ജാനകി പറഞ്ഞിരുന്നു. ഗായിക ഏറ്റവുമൊടുവില്‍ റെക്കോർഡ് ചെയ്ത ചലച്ചിത്ര ഗാനമാണിത്. മിഥുൻ ഈശ്വർ ഈണമിട്ട ഗാനം എഴുതിയത് റോയ് പുറമ്പടമാണ്. പുല്ലാങ്കുഴലും ബാസ് ഗിത്താറും ചേർന്ന ഓർക്കസ്ട്ര കുഞ്ഞുങ്ങളുടെ പാദസരക്കിലുക്കം പോലെ മനോഹരം തന്നെ. അതിനൊപ്പം കാലത്തെ കൊതിപ്പിച്ച സ്വരവും കൂടിയാകുമ്പോൾ പാട്ട് കാതുകളെ കീഴടക്കും എന്നുറപ്പ്.

ആറു പതിറ്റാണ്ടിലധികം നീണ്ട സംഗീത ജീവിതത്തിന് എസ് ജാനകി വിരമമിട്ടത് ഈ ഗാനം ആലപിച്ചുകൊണ്ടാണ്. ഒരു താരാട്ടു പാട്ടാണിത്. മലയാളം മനസിലിട്ട് താലോലിക്കുന്ന താരാട്ടു പാട്ടുകളിൽ ഒട്ടുമിക്കതും ജാനകിയമ്മയുടെ സ്വരമാണ്. ഈ പാട്ടും അക്കൂട്ടത്തിലേക്കു തന്നെ. അത്രയ്ക്കു മനോഹരമാണീ പാട്ട്. 

ഡോൺ മാക്സ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനൂപ് മേനോൻ, കനിഹ, മീരാ ജാസ്മിൻ, കവിത നായർ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. 

Your Rating: