Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ് ജാനകി വീണ്ടും മലയാളത്തിലേയ്ക്ക്

S Janaki

തെന്നിന്ത്യൻ സംഗീതലോകത്തെ വാനമ്പാടിയാണ് എസ് ജാനകി. ആ മധുരതരമായ ശബ്ദം ദക്ഷിണേന്ത്യൻ സംഗീതപ്രേമികളുടെ മനസിൽ കുളിർകോരിയിടാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. മലയാളിക്ക് എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാൻ നിരവധി ഗാനങ്ങൾ സമ്മാനിച്ചിട്ടുള്ള എസ് ജാനകി വീണ്ടും മലയാള സിനിമയിൽ പിന്നണി പാടുകയാണ്. നവാഗതനായ ബെന്നി ആശംസ സംവിധാനം ചെയ്യുന്ന ഉത്തര ചെമ്മീൻ എന്ന ചിത്രത്തിന് വേണ്ടിയാണ് ജാനകിയമ്മ വീണ്ടും പാടുന്നത്. ജാനകിയമ്മയുടെ പാട്ടിന്റെ വിവരം ചിത്രത്തിന്റെ നിർമ്മാതാക്കൾ തന്നെയാണ് പുറത്ത് വിട്ടത്. അലകടലേ എന്ന് തുടങ്ങുന്ന ഗാനമായിരിക്കും എസ് ജാനകി ചിത്രത്തിന് വേണ്ടി പാടുക. വയലാർ ശരത്ചന്ദ്രവർമ്മയുടെ വരികൾക്ക് ഈണം പകരുന്നത് നവാഗത സംഗീതസംവിധായകൻ കെ എസ് ബിനു ആനന്ദാണ്.

മലയാളത്തിലെ ക്ലാസിക്ക് സിനിമകളിലൊന്നായ ചെമ്മീനിൽ നിന്ന് പ്രേരണയുൾക്കൊണ്ടാണ് സംവിധായകൻ ബെന്നി ആശംസ, ഉത്തര ചെമ്മീൻ എന്ന പേരിൽ പുതിയ സിനിമയൊരുക്കുന്നത്. ഉത്തര ചെമ്മീൻ എന്നാണ് സിനിമയുടെ പേരെങ്കിലും രാമു കാര്യാട്ടൊരുക്കിയ ചെമ്മീന്റെ തുടർച്ചയല്ലെന്നും മറിച്ച് ചെമ്മീനിലെ ചില കഥാപാത്രങ്ങളെ പുതിയ കാഴ്ചപ്പാടിൽ അവതരിപ്പിക്കുകയാണ് തന്റെ സിനിമയെന്നുമാണ് സംവിധായകൻ പറയുന്നത്. ചെമ്മീനിലെ നായികാ കഥാപാത്രമായ കറുത്തമ്മയുടെ സഹോദരി പഞ്ചമിയുടേയും ജീവിതമാണ് സിനിമ പറയുന്നത്.

യുവതാരം ബിനോണാണ് നായകനായെത്തുന്നത്. ജീത്തു ജോസഫ് ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രമായ ദൃശ്യത്തിൽ മോഹൻലാലിന്റെ മകളായി എത്തിയ അൻസിബയാണ് നായിക. ചെമ്മീനിലെ പരീക്കുട്ടിയെ അനശ്വരമാക്കിയ മധുവുമുണ്ട് ഉത്തര ചെമ്മീനിൽ മറ്റൊരു പ്രധാന റോളിൽ. ഇവരെ കൂടാതെ സുനിൽ സുഗത, മുജീബ് റഹ്മാൻ, ജിസൻ, ബിജുക്കുട്ടൻ, ഗോപകുമാർ, പെരുന്ന മധു, മാമുക്കോയ, കുളപ്പുള്ളി ലീല, പൊന്നമ്മ ബാബു, വത്സലാ മേനോൻ എന്നിവരും ചിത്രത്തിലുണ്ട്. കെ.എസ്. ഹരിഹരന്റെ കഥയ്ക്ക് പി.എസ്. കുമാറാണ് തിരക്കഥ രചിക്കുന്നത്. ഹിമുകി ക്രിയേഷൻസിന്റെ ബാനറിൽ ഹരിദാസ് ഹൈദരബാദ് നിർമ്മിക്കുന്ന ചിത്രം ഉടൻ തീയേറ്ററിലെത്തും.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer