Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്പിബി ഇടപെട്ടു, സുബ്ബലക്ഷ്മി സ്മാരകത്തിനു മോചനം

spb-mss

എം എസ് സുബ്ബലക്ഷ്മിയുടെ സ്മാരകത്തിനു പുതിയ മുഖം കൈവരുന്നു. ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇതിനു വഴിയൊരുക്കിയത്. തിരുപ്പതിയിലെ പൂർണകുംഭം സർക്കിളിലുള്ള പ്രതിമയിൽ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങുവാൻ തിരുമല തിരുപ്പതി ദേവസ്ഥാനം അധികൃതർക്കു നിർദ്ദേശം നൽകി. 

പ്രതിഭകൊണ്ട് വിവിധ മേഖലകളിൽ തന്റേതായ ഇടം നേടിയവരുടെ ഓർമയ്ക്കായി അവരുടെ പ്രതിമകൾ സ്ഥാപിക്കുക പതിവാണ്. എന്നാൽ സ്മാരകങ്ങൾ സ്ഥാപിക്കുവാൻ കാണിക്കുന്ന ആവേശം അവ സംരക്ഷിക്കുന്നതിൽ ഒരിക്കലുമുണ്ടാകാറില്ല. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച സംഗീതജ്ഞ എംഎസ് സുബ്ബലക്ഷ്മിയുടെ കാര്യത്തിലും ഇതിനു മാറ്റമില്ലായിരുന്നു. ‌‌

തിരുപ്പതിയില്‍ സന്ദർശനത്തിനെത്തിയപ്പോഴാണ് എസ് പി ബാലസുബ്രഹ്മണ്യം ഇക്കാര്യം ശ്രദ്ധിച്ചത്. തംബുരുവും കയ്യിലേന്തിയിരിക്കുന്ന പ്രതിമ ഏകദേശം പൂർണമായും തകർന്ന അവസ്ഥയിലാണ്. തംബ‌ുരുവിന്റെ തന്ത്രികളും പൊട്ടിപ്പോയിരിക്കുന്നു. ട്രാഫിക് കോൺസ്റ്റബിളിന്റെ കേന്ദ്രവും പൊതുജനങ്ങൾക്കു അറിയിപ്പു നൽകുന്നതിനായി സ്ഥാപിച്ച തൂണും സ്മാരകത്തിന്റെ കാഴ്ചയെ മറച്ചിരിക്കുന്നു. ഏറ്റവും വേദനാജനകമായ കാര്യം കേബിളുകള്‍ വരിഞ്ഞു കെട്ടുവാനുള്ളൊരു തൂണു മാത്രമായി തംബുരു മാറിപ്പോയി എന്നതാണ്. എന്നിവയാണ് എസ്പി ബാലസുബ്രഹ്മണ്യം ഫേസ്ബുക്കിൽ കുറിച്ചത്.